
ന്യൂഡല്‍ഹി: ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) നടത്തിയ പ്രഖ്യാപനങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ഓഹരിയെ ഉയര്‍ത്തുമെന്ന് ആഗോള ബ്രോക്കറേജ് ജെഫറീസ്. ജിആര്‍എം (ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍), ജിയോയുടെ ലിസ്റ്റിംഗും താരിഫ് വര്‍ധനവും,റിലയന്‍സ് റീട്ടെയിലിന്റെ ഉയര്‍ന്ന വിപണി വിഹിതം എന്നിവയാണ് റിലയന്‍സ് ഇന്‍ഡസ്ട്‌സീസ് ഓഹരിയ്ക്ക് ഗുണം ചെയ്യുക. ഇബിറ്റ/ നികുതി കഴിച്ചുള്ള വരുമാനം എന്നിവ 2022-25 സാമ്പത്തികവര്‍ഷങ്ങളില്‍ 19%/9% സിഎജിആറില്‍ വളരുമെന്ന് ബ്രോക്കറേജ് കണക്കുകൂട്ടുന്നു.
ഇതോടെ നിലവിലെ വിലയില്‍ നിന്നും 29 ശതമാനം ഉയര്‍ന്ന് 3400 രൂപയിലേയ്ക്ക് ഓഹരി കുതിക്കും. ജെഫറീസ് റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ.
ജിയോ പുഷ് :ദീപാവലിയോടെ നടക്കുന്ന 5ജി ലോഞ്ചിംഗും അതിനായുള്ള 25 ബില്യണ്‍ ഡോളറിന്റെ കാപെക്‌സ് അടങ്കലും ഹോം ബ്രോഡ്ബാന്‍ഡ് സ്‌കെയില്‍ ചെയ്യുന്നതിനുള്ള പ്രഖ്യാപനവും എജിഎമ്മിലെ എടുത്തുപറയാവുന്ന പ്രഖ്യാപനങ്ങളാണ്. ജിയോ ഫൈബറില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനം, മൊബൈലിലെ വിപണി വിഹിതം, എന്റര്‍പ്രൈസ് ക്ലയന്റുകളില്‍ നിന്നുള്ള വരുമാനം, താരിഫ് വര്‍ദ്ധന എന്നിവ ജിയോയ്ക്ക് ആവശ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വരുമാനം/ഇബിറ്റ അനുമാനം 35% വീതം ജെഫറീസ് ഉയര്‍ത്തുന്നു. 24% ത്തിന്റെ കുറഞ്ഞ നികുതി കഴിച്ചുള്ള ലാഭ വര്‍ധന അനുമാനമാണ് ബ്രോക്കറേജ് മുന്നോട്ടുവയ്ക്കുന്നത്. ടെലികോം സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ പ്രതീക്ഷിച്ച വര്‍ധനവില്ലാത്തത് പ്രതികൂല ഘടകമാണ്.
പിന്തുടര്‍ച്ച: കമ്പനിയുടെ ബ്ലൂപ്രിന്റ് പ്രതീക്ഷിച്ച രീതിയിലാണെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിച്ചു.
പുതിയ ഒ2സി കാപെക്‌സ്: പോളിസ്റ്റര്‍, പിവിസി, കാര്‍ബണ്‍ ഫൈബര്‍ കപ്പാസിറ്റി കൂട്ടിച്ചേര്‍ക്കാന്‍ 75,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ആര്‍ഐഎല്‍ പ്രഖ്യാപിച്ചു.
പുതിയ എനര്‍ജി റോഡ്മാപ്പ് അനാവരണം ചെയ്തു: അഞ്ച് ഗിഗാ ഫാക്ടറികളിലെ 75,000 കോടി രൂപയ്ക്ക് പുറമേ, ക്യാപ്റ്റീവ് സോളാര്‍ ഉല്‍പ്പാദനത്തിന് 12.5 ബില്യണ്‍ ഡോളര്‍ കാപെക്‌സ് ആവശ്യമായി വരുമെന്ന് ജെഫറീസ് കണക്കാക്കുന്നു. എന്നാല്‍ ഇത് കമ്പനിയുടെ വൈദ്യുതി ചെലവ് പ്രതിവര്‍ഷം ഏകദേശം 1.4 ബില്യണ്‍ കുറയ്ക്കും.
റീട്ടെയിൽ/ഇ-ടെയിൽ വളർച്ച, എഫ്എംസിജി വിഭാഗത്തിൽ ശ്രദ്ധ: സ്റ്റോര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു. പുതിയ ലോഞ്ചുകള്‍ നിരവധിയാണ്. ഉപഭോക്തൃ ഓര്‍ഡറുകളിലെ അതിശയകരമായ വളര്‍ച്ച, വ്യാപാര പങ്കാളിത്തം, വാട്ട്‌സ്ആപ്പുമായുള്ള പങ്കാളിത്തം , സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോമില്‍ തടസ്സങ്ങളില്ലാതെ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കല്‍ എന്നിവ പോസിറ്റീവ് ഘടകങ്ങളാണ്. റീട്ടെയിലില്‍ സ്വന്തം ലേബലുകളുടെ ഒരു പോര്‍ട്ട്‌ഫോളിയോ സൃഷ്ടിച്ച ശേഷം, റിലയന്‍സ് ഇപ്പോള്‍ പലചരക്ക് ചാനലിലേക്ക് നീങ്ങുകയാണ്.
സാമ്പത്തിക വര്‍ഷം 3/24/25 ലേയ്ക്കുള്ള കാപക്‌സ് അനുമാനം ജെഫറീസ് യഥാക്രമം 1.59/1.55/1.59 ട്രില്യണ്‍ രൂപയായി ഉയര്‍ത്തി.