സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ വാങ്ങാനുള്ള ശുപാര്‍ശ ജെഫ്‌റീസ്‌ നിലനിര്‍ത്തി

ഗോള ബ്രോക്കറേജ്‌ ആയ ജെഫ്‌റീസ്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ വാങ്ങാനുള്ള ശുപാര്‍ശ നിലനിര്‍ത്തി. 1800 രൂപയിലേക്ക്‌ ഈ ഓഹരി ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ ജെഫ്‌റീസിന്റെ നിഗമനം.

നിലവില്‍ 1500 രൂപ നിലവാരത്തിലാണ്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ വ്യാപാരം ചെയ്യുന്നത്‌. എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ഈ വര്‍ഷം ഇതുവരെ 12 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. അതേ സമയം നിഫ്‌റ്റി 2024ല്‍ 2.4 ശതമാനം ഉയര്‍ന്നു.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ 55 ശതമാനം വായ്‌പാ വളര്‍ച്ചയും 26 ശതമാനം നിക്ഷേപ വളര്‍ച്ചയും കൈവരിച്ചിരുന്നു. ബാങ്കിന്റെ മൊത്തം വായ്‌പ 24.69 ലക്ഷം കോടി രൂപയും നിക്ഷേപം 16.14 ലക്ഷം കോടി രൂപയുമാണ്‌.

മൂന്നാം ത്രൈമാസ ഫലത്തിനു ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ 1368 രൂപ വരെ ഇടിഞ്ഞിരുന്നു. ത്രൈമാസ ഫലത്തിനു മുമ്പ്‌ 1700 രൂപ നിലവാരത്തിലുണ്ടായിരുന്ന ഓഹരിയാണ്‌ ശക്തമായ ഇടിവ്‌ നേരിട്ടത്‌.

മറ്റ്‌ പ്രമുഖ വിദേശ ബ്രോക്കറേജുകളും ഈ ഓഹരി വാങ്ങാനുള്ള ശുപാര്‍ശയാണ്‌ നല്‍കുന്നത്‌. മക്വാറീസ്‌ 2000 രൂപയും എച്ച്‌എസ്‌ബിസി 1750 രൂപയുമാണ്‌ ലക്ഷ്യമാക്കുന്ന വില.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്‌ ഓവര്‍വെയിറ്റ്‌ എന്ന റേറ്റിംഗ്‌ നല്‍കിയ മോര്‍ഗന്‍ സ്റ്റാന്‍ലി 2110 രൂപയിലേക്ക്‌ ഈ ഓഹരി ഉയരാന്‍ സാധ്യതയുണ്ടെന്ന നിഗമനമാണ്‌ മുന്നോട്ടുവെക്കുന്നത്‌.

മറ്റൊരു ആഗോള ബ്രോക്കറേജ്‌ ആയ സിഎല്‍എസ്‌എ ഈ ഓഹരി വാങ്ങുക എന്ന ശുപാര്‍ശ നിലനിര്‍ത്തിയിരുന്നു. 2025 രുപയിലേക്ക്‌ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ സിഎല്‍എസ്‌എയുടെ നിഗമനം.

പ്രമുഖ ആഭ്യന്തര ബ്രോക്കറേജ്‌ ആയ മോത്തിലാല്‍ ഓസ്വാള്‍ ഈ ഓഹരി വാങ്ങുക എന്ന ശുപാര്‍ശ നിലനിര്‍ത്തുകയാണ്‌ ചെയ്‌തത്‌. 1950 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില.

X
Top