
ന്യൂഡല്‍ഹി: 9.25 രൂപ അവസാന ലാഭവിഹിതവും 1:2 അനുപാതത്തില്‍ ഓഹരി വിഭജനവും പ്രഖ്യാപിച്ചിരിക്കയാണ് ജെബി കെമിക്കല്‍സ് ആന്റ് ഫാര്‍മ. നിലവിലെ വില വച്ച് 0.65 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്.
ഈ കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ 8.50 രൂപ കമ്പനി ഇടക്കാല ലാഭവിഹിതം നല്‍കിയിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 16.5 രൂപ അഥവാ 825 ശതമാനം ലാഭവിഹിതം നല്‍കി.
2 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയുള്ള 2 ഓഹരികളായി വിഭജിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
1.59 ശതമാനം താഴ്ന്ന് 1919 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. ഒരു വര്‍ഷത്തില്‍ ഓഹരി 23 ശതമാനം ഉയര്‍ന്നു. നാലാംപാദത്തില്‍ 88 കോടി രൂപയാണ് കമ്പനി നികുതി കഴിച്ചുള്ള ലാഭം റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 3.5 ശതമാനം കൂടുതല്‍.വരുമാനം 22 ശതമാനം ഉയര്‍ന്ന് 762 കോടി രൂപയായി. എബിറ്റ 21 ശതമാനം ഉയര്‍ന്ന് 181 കോടി രൂപ.