എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

വയകോമിലേയ്ക്കുള്ള ഫണ്ടിംഗ് 70 ശതമാനം വെട്ടിച്ചുരുക്കി ബോധി ട്രീ

ന്യൂഡല്‍ഹി: ജെയിംസ് മര്‍ഡോക്കിന്റെ നേതൃത്വത്തിലുള്ള ബോധി ട്രീ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള വയകോം 18 ല്‍ 4306 കോടി രൂപ നിക്ഷേപിക്കും. 15145 കോടി രൂപ നിക്ഷേപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അത്രയും തുക വകയിരുത്തില്ലെന്ന് ബോധി ട്രീ വയോകോമിനെ അറിയിച്ചു.

ജെയിംസ് മര്‍ഡോക്കും മുന്‍ സ്റ്റാര്‍ ഇന്ത്യ എക്സിക്യുട്ടീവും ചേര്‍ന്നാണ് ബോധി ട്രീ സ്ഥാപിച്ചത്.ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ പിന്തുണയും കമ്പനിയ്ക്കുണ്ട്. അതേസമയം വയോകോം പാരമൗണ്ട് ഗ്ലോബലിന്റെ പിന്തുണയുള്ള ബ്രോഡ്കാസ്റ്റ് സംരഭമാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇതിനോടകം 10839 കോടി രൂപ വയോകോമില്‍ നിക്ഷേപിച്ചു. കരാര്‍ നടപ്പിലാകുന്നതിലുളള കാലതാമസമാണ് തുക കുറയ്ക്കാന്‍ബോധി ട്രീയെ പ്രേരിപ്പിച്ചത്. മൊത്തം ഏറ്റെടുക്കലും നിക്ഷേപവും 2023 ആദ്യപാദത്തില്‍ ദശാബദ്ധത്തിലെ താഴ്ചവരിച്ചിരുന്നു.

ഈ സാഹചര്യം ബോധി ട്രീയുടെ തീരുമാനത്തെ സ്വാധീനിച്ചു.

X
Top