ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

ഐടിആര്‍ ഫയലിങ് സര്‍വകാല റെക്കോര്‍ഡില്‍

മുംബൈ: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിച്ചു. പലരും പ്രതീക്ഷിച്ചെങ്കിലും സമയപരിധി നീട്ടാന്‍ ആദായനികുതി വകുപ്പ് തയാറായില്ല.

അതു മൂലം പിഴയൊടുക്കി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട സാഹചര്യം നേരിടുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണം ഇത്തവണ സര്‍വകാല റെക്കോര്‍ഡിലാണ്. 7.28 കോടി ആദായ നികുതി റിട്ടേണുകള്‍ ജൂലൈ 31നകം സമര്‍പ്പിക്കപ്പെട്ടു.

ആദായ നികുതി വകുപ്പാണ് ഈ കണക്ക് ലഭ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം 6.77 കോടി റിട്ടേണുകളാണ് സമര്‍പ്പിച്ചത്.

2023-24 സാമ്പത്തിക വര്‍ഷത്തെ 7.28 കോടി ഐ.ടി.ആറുകളില്‍ 5.27 കോടിയും പുതിയ നികുതി സമ്പ്രദായത്തിനു കീഴില്‍ സമര്‍പ്പിച്ചവയാണെന്നും അധികൃതര്‍ വ്യക്തമാക്കി. പഴയ നികുതി സമ്പ്രദായത്തിനു കീഴില്‍ റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ 2.01 കോടി മാത്രം.

അവസാന ദിവസമായ ജൂലൈ 31നാണ് ഏറ്റവും കൂടുതല്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്തതെന്നും അധികൃതര്‍ വിശദീകരിച്ചു. ഒറ്റ ദിവസത്തില്‍ 69.92 ലക്ഷം ഐ.ടി.ആറുകളാണ് ഫയല്‍ ചെയ്തത്.

ആദ്യമായി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം ഇതുവരെ 58.57 ലക്ഷമാണ്. നികുതി വല വലുതാകുന്നതിനു തെളിവു കൂടിയാണിത്.

X
Top