തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ഐടിസിസി ബിസിനസ് കോൺക്ളേവ് 8, 9 തീയതികളിൽ കൊച്ചിയിൽ

കൊച്ചി: ഇൻഡോ ട്രാൻസ് വേൾഡ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ (ഐ.ടി.സി.സി) ആഭിമുഖ്യത്തിലുള്ള ബിസിനസ് കോൺക്ളേവ് 8,9 തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കും. ആഗോള ബിസിനസ് അവസരങ്ങളെ പ്രയോജനപ്പെടുത്താനായി ‘തിംഗ് വൈസ് ഗോ ഗ്ലോബൽ” എന്ന ആശയത്തിലാണ് കോൺക്ലേവ്.

കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം സംരംഭകർ പങ്കെടുക്കും. പ്രമുഖ കോർപ്പറേറ്റ് ട്രെയിനറായ ടൈഗർ സന്തോഷ് നായർ നയിക്കുന്ന ക്ലാസ്, പാനൽ ചർച്ച, ബിസിനസ് എക്സ്പോ, ബിസിനസ് നെറ്റ്‌വർക്കിംഗ്, അവാർഡ് നൈറ്റ്, മ്യൂസിക് നൈറ്റ് എന്നിവ ഉണ്ടാകും.

പാനൽ ചർച്ചയിൽ മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി, വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കോർപ്പറേറ്റ് ചാണക്യ പുസ്തകത്തിന്റെ രചയിതാവ് ഡോ.രാധാകൃഷ്ണ പിള്ള, സിന്തൈറ്റ് ഇൻഡസ്ട്രീസ് ഡയറക്ടർ അജു ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും. രജിസ്ട്രേഷന്: 0484 -3519393, 75929 15555.

X
Top