ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഐടിസി ഓഹരി

ന്യൂഡല്‍ഹി:ധനമന്ത്രി പ്രഖ്യാപിച്ച സിഗരറ്റ് നികുതി വര്‍ദ്ധന വളരെ ഉയര്‍ന്നതല്ലെന്നും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൈമാറാമെന്നും വിശകലന വിദഗ്ധര്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞുള്ള സെഷനില്‍ ഐടിസി ഓഹരികള്‍ തിരിച്ചുകയറി. 2.57 ശതമാനം ഉയര്‍ന്ന് 361.40 രൂപയിലായിരുന്നു ക്ലോസിംഗ്. നേരത്തെ ആറ് ശതമാനത്തോളം താഴ്ച വരിച്ച ശേഷമായിരുന്നു നേട്ടം.

സിഗരറ്റുകളുടെ ദേശീയ ദുരന്ത കണ്ടിജന്റ് ഡ്യൂട്ടി (എന്‍സിസിഡി) ഏകദേശം 16 ശതമാനം വരെ പരിഷ്‌ക്കരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞിരുന്നു. മൂന്നുവര്‍ഷം മുന്‍പ് മാത്രമാണ് എന്‍സിസിഡി പരിഷ്‌ക്കരിക്കപ്പെട്ടതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്നാണ് ഐടിസി ഓഹരി താഴ്ച വരിച്ചത്.

കമ്പനി ബിസിനസിന്റെ് 40 ശതമാനത്തിലധികം സിഗരറ്റില്‍ നിന്നാണ്. ബാക്കി വരുമാനം എഫ്എംസിജി, പേപ്പര്‍, ഹോട്ടല്‍ ബിസിനസുകള്‍ നല്‍കുന്നു. സിഗരറ്റിന് 0.07 രൂപയും സ്റ്റിക്കിന് 0.12 രൂപയും വര്‍ധിക്കുമെന്ന് ഐസിഐസിഐ ഡയറക്ട് അറിയിച്ചു.

വിവിധ വിഭാഗങ്ങളിലായി 1-3 ശതമാനം വില വര്‍ധിപ്പിക്കേണ്ടി വരും. നികുതിയിലെ വര്‍ദ്ധനവ് വളരെ ഉയര്‍ന്നതല്ല. വിലയില്‍ ചെറിയ വര്‍ദ്ധനവ് (1-3 ശതമാനം) കൊണ്ട് അത് എളുപ്പത്തില്‍ നികത്താനാകും.

‘എന്‍സിസിഡി നിരക്കിലെ 16 ശതമാനം വര്‍ദ്ധന 1.5 ശതമാനം നികുതി വര്‍ദ്ധനയിലേക്ക് നയിക്കുന്നു.ഐടിസിയുടെ കാര്യത്തില്‍ ഇത് പോസിറ്റീവാണ്,” ജെഫറീസ് കുറിപ്പില്‍ പറഞ്ഞു.

X
Top