തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ഐടിസിയുടെ വിപണി മൂല്യം അഞ്ച് ലക്ഷം കോടി കടന്നു

മുംബൈ: വിപണി മൂല്യത്തിന്റെ കാര്യത്തില് നാഴികക്കല്ല് പിന്നിട്ട് ഐ.ടി.സി. വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില 402.60 രൂപയെന്ന റെക്കോഡ് നിലവാരത്തിലെത്തിയതാണ് കമ്പനിക്ക് നേട്ടമായത്. ഇതോടെ വിപണിമൂല്യം അഞ്ച് ലക്ഷം കോടി രൂപ പിന്നിട്ടു.

ഈ വര്ഷം ഓഹരി വിലയില് 21 ശതമാനം കുതിപ്പുണ്ടായതോടെ രാജ്യത്തെ കമ്പനികളില് അഞ്ച് ലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന 11-ാമത്തെ കമ്പനിയായി ഐ.ടി.സി.

വ്യാഴാഴ്ചയിലെ വ്യാപാരത്തില് മാത്രം ഓഹരി വില 1.1ശതമാനം ഉയരുകയും ചെയ്തു. വിപണി മൂല്യത്തിന്റെ കാര്യത്തില് നിലവില് എട്ടാം സ്ഥാനത്താണ് കമ്പനിയുടെ സ്ഥാനം.

റിലയന്സ് ഇന്ഡസ്ട്രീസ്, ടി.സി.എസ്, എച്ച്.ഡി.എഫ്.സി ലിമിറ്റഡ്, ഇന്ഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹിന്ദുസ്ഥാന് യുണിലിവര്, എല്.ഐ.സി, എസ്.ബി.ഐ, ഭാരതി എയര്ടെല്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഇത്രയും വിപണിമൂല്യം പിന്നിട്ട മറ്റ് കമ്പനികള്.

എഫ്എംസിജി, പേപ്പര്, ഹോട്ടല് എന്നിവയുള്പ്പടെ ഇടപെട്ട എല്ലാ ബിസിനസ് മേഖലകളിലും മികച്ച പ്രകടനം നടത്താനായതാണ് കമ്പനിക്ക് നേട്ടമായത്.

ഉയര്ന്ന പണപ്പെരുപ്പം, ഗ്രാമീണ മേഖലയില് നിന്നുള്ള കുറഞ്ഞ ഡിമാന്ഡ്, ഉത്പന്ന വിലയിലെ ഇടിവ് എന്നീ വെല്ലുവിളികള് അതിജീവിക്കാനും കഴിഞ്ഞു.

കമ്പനിയിലെ പണലഭ്യതയും സ്ഥിരമായി ലാഭവിഹിതം നല്കുന്നതും നിക്ഷേപകരുടെ ഇഷ്ട ഓഹരിയാക്കി.

കോവിഡിന് ശേഷം സിഗരറ്റ് വില്പനയിലുണ്ടായ കുതിപ്പ്, ഹോട്ടല് ബിസിനസിലെ മുന്നേറ്റം എന്നിവ കമ്പനിക്ക് നേട്ടമായതായാണ് വിലയിരുത്തല്.

തുടര്ച്ചയായ പാദങ്ങളില് കമ്പനി മികച്ച പ്രവര്ത്തനഫലമാണ് പുറത്തുവിട്ടത്.

X
Top