Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

നിഫ്റ്റി 50യിലെ ഐടി കമ്പനികളുടെ പ്രാതിനിധ്യം അഞ്ച് വര്‍ഷത്തെ താഴ്ചയില്‍

മുംബൈ: ഈയിടെയുണ്ടായ കനത്ത വില്പന സമ്മര്ദത്തില് മൂല്യമിടിഞ്ഞതോടെ, നിഫ്റ്റി 50 സൂചികയിലെ ഐടി ഓഹരികളുടെ മൊത്തം വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിഹിതത്തില് (ഇന്ഡക്സ് വെയ്റ്റേജ്) കാര്യമായ കുറവുണ്ടായി.

അഞ്ച് വര്ഷത്തെ താഴ്ന്ന നിലവാരമായ 12.2 ശതമാനമായിരിക്കുന്നു ഈ വിഹിതം. 2022 മാര്ച്ച് അവസാനത്തില് ഇത് 17.7ശതമാനമായിരുന്നു. ടിസിഎസ്, ഇന്ഫോസിസ്, വിപ്രോ, എച്ച്സിഎല് ടെക്നോളജീസ്, ടെക് മഹീന്ദ്ര എന്നീ മുന് നിര ഐടി കമ്പനികള്ക്ക് നിഫ്റ്റി സൂചികയില് 13.6 ശതമാനം പ്രാതിനിധ്യമാണുള്ളത്.

ഈ അഞ്ച് വന് കിട കമ്പനികളുടെ മൊത്തം വിപണിമൂല്യത്തില് 2023ല് 8.2ശതമാനം കുറവുണ്ടായി. നിഫ്റ്റി സൂചികയാകട്ടെ ഈ കാലയളവില് 2.7ശതമാനമാണ് തകര്ച്ച നേരിട്ടത്.

വ്യാഴാഴ്ചയിലെ കണക്കുപ്രകാരം ഈ കമ്പനികളുടെ മൊത്തം വിപണി മൂല്യം 22.2 ലക്ഷം കോടി രൂപയാണ്. ഡിസംബര് അവസാനത്തെ 24.2 ലക്ഷം കോടിയില് നിന്നായിരുന്നു ഈ തിരിച്ചിറക്കം.

15 മാസത്തെ കണക്കുനോക്കുകയാണെങ്കില് മൊത്തം വിപണിമൂല്യത്തില് 28.3 ശതമാനം കുറവുണ്ടായി. 2021 ഡിസംബര് അവസാനം ഈ കമ്പനികളുടെ മൊത്തം വിപണിമൂല്യം 31 ലക്ഷം കോടി രൂപയായിരുന്നു.

ഐടി പിന്നിലേയ്ക്ക് മാറിയതോടെ എഫ്എംസിജി(ഫാസ്റ്റ് മൂവിങ് കണ്സ്യൂമര് ഗുഡ്സ്) സെക്ടര് നിഫ്റ്റിയിലെ രണ്ടാമത്തെ വലിയ വിഭാഗമായി. ഓയില് ആന്ഡ് ഗ്യാസ് സെക്ടറിനും തൊട്ടുമുന്നില് മൂന്നാമതാണ് ഇപ്പോള് ഐടിയുടെ സ്ഥാനം.

എഫ്എംസിജി കമ്പനികള്ക്ക് നിഫ്റ്റിയില് 12.6ശതമാനം പ്രാതിനിധ്യമാണുള്ളത്. വെയ്ററേജില് 2022 മാര്ച്ചിനുശേഷം 2.70ശതമാനം ഉയര്ച്ചയുണ്ടായി.

ബാങ്ക്, ബാങ്കിതര ധനകാര്യം, ഇന്ഷുറന്സ് (ബിഎസ്എഫ്) കമ്പനികളാണ് 37.3 ശതമാനം വിഹിതവുമായി മുന്നിലുള്ളത്. ഒരു വര്ഷത്തിനുള്ളില് നേട്ടമുണ്ടാക്കിയവയില് ഓട്ടോമൊബൈല്, നിര്മാണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയും ഉള്പ്പെടുന്നു.

കോവിഡിന് ശേഷമുണ്ടായ നേട്ടത്തിന്റെ ഭൂരിഭാഗവും ഐടി മേഖലയ്ക്ക് ഇതിനകം നഷ്ടമായിട്ടുണ്ട്. അതേസമയം, ദീര്ഘകാലയളവില് മികച്ച മുന്നേറ്റസാധ്യതയാണ് ഐടി കമ്പനികള്ക്കുള്ളതെന്ന് വിലയിരുത്തലുണ്ട്.

മാര്ച്ച് പാദത്തിലെ ഇന്ഫോസിസിന്റെയും ടിസിഎസിന്റെയും പ്രവര്ത്തന ഫലങ്ങള് പത്രീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഇപ്പോഴത്തെ ഐടി ഓഹരികളുടെ തകര്ച്ചയ്ക്കുപിന്നില്.

X
Top