യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ആപ്പിള്‍ ഇന്ത്യയില്‍ 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത് നടപ്പാക്കുക. നിലവില്‍ 1.5 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ജോലി ചെയ്യുന്നത്.

ടാറ്റ ഇലക്ട്രോണിക്സാണ് ആപ്പിളിന്റെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍.

ആപ്പിള്‍ ഇന്ത്യയില്‍ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുകയാണെന്നും ഇതിന്റെ ഫലമായാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതെന്നും പിടിഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉത്പാദനം അഞ്ചിരട്ടിയായി വര്‍ധിപ്പിച്ച് 40 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്.

ആദ്യമായി 2023ല്‍ ഏറ്റവും ഉയര്‍ന്ന വരുമാനവുമായാണ് ആപ്പിള്‍ ഇന്ത്യന്‍ വിപണിയെ നയിച്ചതെന്ന് മാര്‍ക്കറ്റ് റിസേര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍ റിസേര്‍ച്ച് ചൂണ്ടിക്കാട്ടുന്നു.

കയറ്റുമതിയിലും ആപ്പിള്‍ സമീപകാലത്ത് മികച്ച വളര്‍ച്ച നേടി.

ട്രേഡ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ദി ട്രേഡ് വിഷന്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതി 2022-23 ലെ 6.27 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24ല്‍ 12.1 ബില്യണ്‍ ഡോളറായി കുത്തനെ ഉയര്‍ന്നു.

X
Top