ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

13 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍

മുംബൈ: 13 ബില്യണ്‍ ഡോളറിന്റെ 600 ലധികം കരാറുകള്‍ക്കായി മത്സരിക്കുകയാണ് ഇന്ത്യന്‍ ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്സിഎല്‍ടെക്, വിപ്രോ എന്നിവ.

സ്റ്റാര്‍ അലയന്‍സ്, നില്‍സണ്‍ എന്നിവയുമായുള്ള പങ്കാളിത്തം പുതുക്കാന്‍ ടിസിഎസും ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഡൈംലര്‍ എജി, ജിഇ അപ്ലയന്‍സ് എന്നിവയുടെ കരാറുകള്‍ പുതുക്കാന്‍ ഇന്‍ഫോസിസും സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണുമായും യുകെ ആസ്ഥാനമായ ചെസ്നാരയുമായും കരാര്‍ ഒപ്പുവയ്ക്കാന്‍ എച്ച്‌സിഎല്ലും ശ്രമിക്കുന്നു.

ജര്‍മ്മന്‍ ഊര്‍ജ്ജ കമ്പനിയായ ഇ.ഒ.എന്‍, ഫിന്നിഷ് യൂട്ടിലിറ്റി ഫോര്‍ട്ടം, ബ്രസീലിയന്‍ എണ്ണ കമ്പനി പെട്രോബ്രാസ് എന്നിവയാണ് വിപ്രോ റഡാറിലുള്ളത്്. ഇവയ്ക്ക് പുറമെ പല പുതിയ കരാറുകളിലും ഇന്ത്യന്‍ കമ്പനികള്‍ ഒപ്പുവച്ചിട്ടുണ്ട്.

ഡാനിഷ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ 640 മില്യണ്‍ കോണ്‍ട്രാക്ട് ഈയിടെ ടിസിഎസ് നേടി. ഏഴ് വര്‍ഷത്തെ ദൈര്‍ഘ്യമാണിതിനുള്ളത്. യൂറോപ്യന്‍ ഭക്ഷ്യ മൊത്തക്കച്ചവടക്കാരായ മെട്രോയുമായുള്ള പങ്കാളിത്തം വിപ്രോ രണ്ട് വര്‍ഷത്തേയ്ക്ക് നീട്ടി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ കമ്പനികള്‍ 700 ലധികം ഡീലുകള്‍ പുതുക്കിയിരുന്നു. അവ മൂല്യത്തില്‍ വലുതാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

ഗവേഷണ സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഗ്രൂപ്പ് പറയുന്നതനുസരിച്ച് സാമ്പത്തിക, നിര്‍മ്മാണ മേഖലകളില്‍ 800 ലധികം ഇടപാടുകള്‍ പുതുക്കല്‍ പ്രക്രിയയിലാണ്. ഇതില്‍ പലതും മെഗാ ഡീലുകളാണ് – 500 മില്യണ്‍ ഡോളറും അതില്‍ കൂടുതലുമുള്ള കരാറുകള്‍.

മൊത്തം മൂല്യം ഏകദേശം 1.7 ബില്യണ്‍ ഡോളര്‍. 2025 ന്റെ ആദ്യപകുതിയില്‍ ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വലിയ കരാറുകളാണ് പുതുക്കപ്പെട്ടത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 100 മില്യണ്‍ ഡോളറും അതിന് മുകളിലും വാര്‍ഷിക മൂല്യമുള്ള കരാറുകളുടെ എണ്ണം വര്‍ദ്ധിച്ചു. ഏത് കമ്പനിയാണ് കരാര്‍ നേടേണ്ടത് എന്ന് തീരുമാനിക്കുന്നതില്‍ എഐ അധിഷ്ഠിത സേവനങ്ങള്‍ ഇപ്പോള്‍ മുഖ്യപങ്ക് വഹിക്കുന്നു. മുന്‍പ് ഏകദേശം 90 ശതമാനം ഇടപാടുകളും നിലവിലുള്ള സേവനദാതാക്കളുമായിട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രവണതയ്ക്ക് മാറ്റം വന്നു.

കുറഞ്ഞവിലയും എഐ അധിഷ്ഠിത സേവനങ്ങളുമാണ് ക്ലയ്ന്റുകള്‍ മാനദണ്ഡമാക്കുന്നത്. ആഗോള ഡിമാന്റിലെ കുറവും യുഎസുമായുള്ള വ്യാപാര സംഘര്‍ഷങ്ങളും കാരണം ഇന്ത്യയുടെ 283 ബില്യണ്‍ ഡോളര്‍ സോഫ്റ്റ് വെയര്‍ വ്യവസായത്തിന് കാരാര്‍ പുതുക്കലുകള്‍ പ്രധാനമാണ്. കൂടാതെ പുതിയ ക്ലയ്ന്റുകളുടെ പ്രതീക്ഷയ്ക്കൊത്തുയരുക എന്നതും അവരെ സംബന്ധിച്ച് നിര്‍ണ്ണായകമായി.

X
Top