ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

കാഴ്ചയില്ലാത്തവര്‍ക്ക് ബാങ്ക് നോട്ടുകള്‍:പ്രക്രിയ സങ്കീര്‍ണ്ണവും ചെലവേറിയതുമെന്ന് ആര്‍ബിഐ ഹൈക്കോടതിയില്‍

മുംബൈ: കാഴ്ചയില്ലാത്തവര്‍ക്കായി നോട്ടുകള്‍ അവതരിപ്പിക്കുന്നത് സമയമെടുക്കുന്നതും ചെലവേറിയതുമാണ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കറന് സികള് തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് കാഴ്ചയില്ലാത്തവരുടെ ആശങ്കകള് കേന്ദ്രബാങ്ക് തിരിച്ചറിയുന്നു. സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ പുതിയ കറന്‍സി നോട്ടുകളും നാണയങ്ങളും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് (എന്‍എബി) ആരോപിച്ചിരുന്നു.

ഇത് സംബന്ധിച്ച് സംഘടന, ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.അതിനുള്ള മറുപടിയിലാണ് കേന്ദ്രബാങ്ക് ഇക്കാര്യം അറിയിച്ചത്. പുതിയ ബാങ്ക് നോട്ടുകള്‍ അവതരിപ്പിക്കുന്നത്,ആറ് മുതല്‍ ഏഴ് വര്‍ഷം വരെ നീളുന്ന ‘വളരെ സങ്കീര്‍ണ്ണവും സമയമെടുക്കുന്നതുമായ പ്രക്രിയയാണെന്ന് ആര്‍ബിഐ വിശദീകരിച്ചു.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിതിന് ജാംദാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.കാഴ്ചയില്ലാത്തവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയുന്നതിനുള്ള സവിശേഷതകള്‍, സുരക്ഷ, രൂപകല്‍പ്പന സവിശേഷതകള്‍ എന്നിവ പുതിയ ബാങ്ക് നോട്ടുകളില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റിസര്‍വ് ബാങ്ക് പറയുന്നു.

12 ആഴ്ചകള്‍ക്ക് ശേഷം കേസ് വീണ്ട് പരിഗണിക്കും.

X
Top