കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

അറ്റാദായം 30 ശതമാനം ഉയര്‍ത്തി ഐആര്‍സിടിസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസം, ടിക്കറ്റിംഗ് വിഭാഗമായ ഐആര്‍സിടിസി നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 279 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 30.4 ശതമാനം അധികം.

വരുമാനം 39.6 ശതമാനം ഉയര്‍ന്ന് 965 കോടി രൂപയിലെത്തി. എബിറ്റ 16.5 ശതമാനം ഉയര്‍ന്ന് 324.6 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 40.3 ശതമാനത്തില്‍ നിന്നും 33.6 ശതമാനമായി കുറഞ്ഞു. കാറ്റിറിംഗ് സെഗ്മന്റില്‍ നിന്നുള്ള വരുമാനം 49 ശതമാനം ഉയര്‍ന്ന് 396 കോടി രൂപയായിട്ടുണ്ട്.

റെയില്‍ നീര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 73 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 33 ശതമാനം കൂടുതല്‍. ടിക്കറ്റിംഗ് ബിസിനസ് വരുമാനം 293 കോടി രൂപയില്‍ നിന്നും 295 കോടി രൂപയുമായി.

2 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 0.26 ശതമാനം ഉയര്‍ന്ന് 647.40 രൂപയിലാണ് നിലവില്‍ ഐആര്‍സിടിസി ഓഹരി.

X
Top