ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

അവധിക്കാല ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ച് ഐആര്‍സിടിസി

കൊച്ചി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി) അവധിക്കാല ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു.

വാരണാസി, അയോധ്യ, ചാര്‍ധാം, നേപ്പാള്‍, ശ്രീലങ്ക രാമായണയാത്ര എന്നീ പാക്കേജുകളാണ് അവതരിപ്പിച്ചത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍നിന്നും പുറപ്പെട്ട് തിരികെ എത്തുന്ന നിലയിലാണ് പാക്കേജുകള്‍.

ഉത്തര്‍പ്രദേശിലെ തീര്‍ഥാടനകേന്ദ്രങ്ങളായ വാരണാസി, അയോധ്യ, പ്രയാഗ്‌രാജ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന അഞ്ചു ദിവസത്തെ യാത്ര 15ന് കൊച്ചിയില്‍നിന്നും 21 ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടും.

കൊച്ചിയില്‍നിന്നുള്ള യാത്രയ്ക്ക് 40,650 രൂപയും തിരുവനന്തപുരത്തുനിന്നുള്ള യാത്രയ്ക്ക് 41,350 രൂപയുമാണ് നിരക്ക്.

കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ചാര്‍ധാം യാത്ര ജൂണ്‍ 10 ന് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന് പുറപ്പെടും. 13 ദിവസ യാത്രയ്ക്ക് 61,900 രൂപയാണു നിരക്ക്. വിമാന, ബസ് യാത്രകള്‍, താമസം, ഭക്ഷണം എന്നിവ പാക്കേജില്‍ ഉണ്ടാകും.

നേപ്പാളിലെ തീര്‍ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആറു ദിവസത്തെ യാത്രയ്ക്ക് 61,800 രൂപയാണു നിരക്ക്. മേയ് 22ന് കൊച്ചിയില്‍നിന്നാണു യാത്ര പുറപ്പെടുന്നത്.

ശ്രീലങ്കയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും കോര്‍ത്തിണക്കി ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ശ്രീലങ്ക വിമാനയാത്രാ പാക്കേജ് മേയ് 27ന് പുറപ്പെടും. എല്ലാ ചെലവുകളും ഉള്‍പ്പെടെ 63,300 രൂപയാണു നിരക്ക്.

X
Top