കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

വിയട്രിസിന്‍റെ ഇന്ത്യന്‍ എപിഐ പ്രവര്‍ത്തനങ്ങള്‍ ഐക്വസ്റ്റ് എന്‍റര്‍പ്രൈസസ് ഏറ്റെടുക്കുന്നു

കൊച്ചി: ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പ്രമുഖരായ വിയാട്രിസിന്‍റെ ഇന്ത്യന്‍ എപിഐ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി ഐക്വസ്റ്റ് എന്‍റര്‍പ്രൈസസ് കരാറില്‍ ഏര്‍പ്പെട്ടു. ആഗോള മല്‍സരാധിഷ്ഠിത ബിഡിനെ തുടര്‍ന്ന് ഐക്വസ്റ്റ് പ്രിഫേര്‍ഡ് ഇന്‍വെസ്റ്റര്‍ എന്ന നില കൈവരിച്ചിട്ടുണ്ട്.

വിശാഖപട്ടണത്തും ഹൈദരാബാദിലുമുള്ള മൂന്ന് വീതം നിര്‍മാണ ശാലകളടങ്ങിയ ആറു വന്‍കിട എപിഐ നിര്‍മാണ സംവിധാനങ്ങളും ഹൈദരാബാദിലുള്ള ഗവേഷണ-വികസന കേന്ദ്രവും തേര്‍ഡ് പാര്‍ട്ടി എപിഐ സെയില്‍സും അടങ്ങുന്നതാണ് വിയാട്രിസിന്‍റെ ഇന്ത്യന്‍ എപിഐ പ്രവര്‍ത്തനങ്ങള്‍.

2006-ല്‍ മൈലാന്‍ ആയി മാറിയ മാട്രിക്സ് ലാബ്സിന്‍റെ ഭാഗമായി ഇതു പ്രവര്‍ത്തിക്കുമ്പോള്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങളില്‍ ചിലതില്‍ ഐക്വസ്റ്റ് എന്‍റര്‍പ്രൈസസ് ടീമിന്‍റെ ഗണ്യമായ ഭാഗത്തിന്‍റെ പങ്കാളിത്തമുണ്ടായിരുന്നു.

പിന്നീട് 2020-ല്‍ മൈലാന്‍ മറ്റൊരു സ്ഥാപനവുമായി ലയിച്ച് വിയാട്രിസ് എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. 17 വര്‍ഷത്തിനു ശേഷം നിമ്മഗഡ്ഡ പ്രസാദിന്‍റെ ഫാര്‍മ വ്യവസായത്തിലേക്കുള്ള മടങ്ങി വരവു കൂടിയാണ് ഈ ഏറ്റെടുക്കല്‍ രേഖപ്പെടുത്തുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപത്തിന്‍റെ കാര്യത്തില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണെന്ന് ഐക്വസ്റ്റ് എന്‍റര്‍പ്രൈസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗുണുപതി സ്വാതി റെഡ്ഡി പറഞ്ഞു.

ആഗോള ഫാര്‍മ വ്യവസായത്തില്‍ ഇന്ത്യ വന്‍ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് തങ്ങളുടെ ഈ നിക്ഷേപവും എത്തുന്നത്.

കഴിഞ്ഞ രണ്ട് ദശകങ്ങളായി ഈ യാത്രയുടെ ഭാഗമായ ഞങ്ങളില്‍ ചിലര്‍ക്ക് ഇത് ഒന്നിലധികം തരത്തില്‍ സന്തോഷകരമായ തിരിച്ചുവരവ് കൂടിയാണെന്നും ഗുണുപതി സ്വാതി റെഡ്ഢി പറഞ്ഞു.

X
Top