കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ജോലി വാഗ്ദാനങ്ങള്‍ പിന്‍വലിച്ച് എച്ച്എസ്ബിസിയും ഡെലോയിറ്റും

വണ്‍മെന്റിന്റെ പുതിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി എച്ച്എസ്ബിസിയും ഡെലോയിറ്റും അടുത്തിടെ യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കി.

നൈപുണ്യമുള്ള തൊഴിലാളി വിസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായും 26 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് 30,960 പൗണ്ടായും സര്‍ക്കാര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം.

യുകെ വിദ്യാഭ്യാസത്തിനായി ഗണ്യമായ തുക നിക്ഷേപിച്ചതായും തുടര്‍ന്ന് തൊഴില്‍ ലഭിക്കാത്തതില്‍ നിരാശരായെന്നും തൊഴില്‍ നിഷേധിക്കപ്പെട്ടവര്‍ പറഞ്ഞു.

ചിലര്‍ മറ്റ് മൂന്ന് ജോലി ഓഫറുകള്‍ നിരസിക്കുകയും യൂണിവേഴ്‌സിറ്റി ഫീസായി 50,000 പൗണ്ട് ചിലവഴിക്കുകയും ചെയ്തായി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സാധ്യതയെ അഭിമുഖീകരിക്കുകയാണിവര്‍.

എച്ച്എസ്ബിസിയുടെ ഓഫറുകള്‍ പിന്‍വലിക്കുന്നത് ഷെഫീല്‍ഡില്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഡിജിറ്റല്‍ ഇന്നൊവേഷന്‍ മേഖലയിലെ ബിരുദധാരികളെ പ്രത്യേകമായി ബാധിക്കും.

കഴിഞ്ഞ വര്‍ഷം 2,700-ലധികം ജീവനക്കാരെ നിയമിച്ച ഡെലോയിറ്റ്, 3% പ്രതിനിധീകരിക്കുന്ന ഏകദേശം 35 ഓഫറുകള്‍ അസാധുവാക്കി.

X
Top