കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ത്രൈമാസ ലാഭത്തിൽ ടിസിഎസിനെ മറികടന്ന് ടാറ്റ മോട്ടോഴ്‌സ്

ബെംഗളൂരു: ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ സംയോജിത ലാഭം 2023-24 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 17,483 കോടി രൂപയായി. ഇതോടെ ലാഭത്തില്‍ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടെക്‌നോളജി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ (ടി.സി.എസ്) മറികടന്നു.

കഴിഞ്ഞ പാദത്തില്‍ 12,434 കോടിയായിരുന്നു ടി.സി.എസിന്റെ ലാഭം. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ടി.സി.എസില്‍ നിന്ന് ഈ നേട്ടം മറ്റൊരു ഗ്രൂപ്പ് കമ്പനി സ്വന്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 5,573.8 കോടി രൂപയായിരുന്ന ലാഭമാണ് 213.7 ശതമാനം വര്‍ധനയോടെ കുതിച്ചുയര്‍ന്നത്. അതേസമയം ഇക്കാലയളവില്‍ ടി.സി.എസ് കഴിഞ്ഞ വര്‍ഷത്തെ 11,392 കോടി രൂപ ലാഭത്തില്‍ നിന്ന് 9.1 ശതമാനത്തിന്റെ മിതമായ വളര്‍ച്ചയാണ് നേടിയത്.

2014 ജൂണിലാണ് ഇതിനു മുമ്പ് ടാറ്റ മോട്ടോഴ്‌സ് ലാഭത്തില്‍ ടി.സി.എസിനെ മറികടന്നത്. അന്ന് 5330.6 കോടിയായിരുന്നു ലാഭം. ടി.സി.എസിന്റേത് 5,186 കോടിയും. എന്നാല്‍ വാര്‍ഷിക ലാഭത്തില്‍ ടി.സി.എസ് തന്നെയാണ് ഒന്നാമന്‍.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 46,625 കോടി രൂപയാണ് ടി.സി.എസ് രേഖപ്പെടുത്തിയിരിക്കുന്ന ലാഭം. ടാറ്റ മോട്ടോഴ്‌സ് ഇക്കാലയളവില്‍ നേടിയത് 32,078 കോടി രൂപയുടെ ലാഭം മാത്രമാണ്.

ടാറ്റ മോട്ടോഴ്‌സിന്റെ മാതൃകമ്പനിയായ ടാറ്റ സണ്‍സിന് വലിയ പ്രചോദനം നല്‍കുന്നതാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഈ തിരിച്ചു വരവ്. ടാറ്റ മോട്ടോഴ്‌സില്‍ 22,658 കോടി രൂപയാണ് ടാറ്റ സണ്‍സ് നിക്ഷേപിച്ചിരിക്കുന്നത്. മൊത്തം ലിസ്റ്റഡ് കമ്പനികളിലെ ഇക്വിറ്റി നിക്ഷേപത്തിന്റെ 36.5 ശതമാനം വരുമിത്.

2021ല്‍ സ്റ്റീല്‍ വില കുതിച്ചു കയറിയതോടെ ടാറ്റ ഗ്രൂപ്പിലെ മറ്റൊരു മുന്‍നിര കമ്പനിയായ ടാറ്റ സ്റ്റീല്‍ ലാഭക്ഷമതയില്‍ ഒന്നാമതെത്തിയിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്ന് പാദങ്ങളിലും ടി.സി.എസിനേക്കാള്‍ മികച്ച ലാഭമാണ് രേഖപ്പെടുത്തിയത്.

മാത്രമല്ല ആ സാമ്പത്തിക വര്‍ഷത്തില്‍ ടി.സി.എസ് 38,327 കോടി രൂപ വാര്‍ഷിക ലാഭം നേടിയപ്പോള്‍ ടാറ്റ സ്റ്റീലിന്റെ ലാഭം 40,238 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ടാറ്റ സ്റ്റീലിന്റെ പ്രവര്‍ത്തനകണക്കുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ഇങ്ങനെ ചുരുക്കം ചില വര്‍ഷങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ കഴിഞ്ഞ 15 വര്‍ഷമായി ടാറ്റ ഗ്രൂപ്പിലെ ഏറ്റവും ലാഭകരമായി കമ്പനി എന്ന സ്ഥാനം ടി.സി.എസിന് സ്വന്തമാണ്. 2003ല്‍ ടാറ്റസണ്‍സില്‍ നിന്ന് വേര്‍പെട്ട ടി.സി.എസ് 2004ലാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഐ.പി.ഒ വഴി ലിസ്റ്റ്‌ചെയ്തത്.

X
Top