തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഐപിഒ: ഫിസിക്‌സ്‌വാല പുതുക്കിയ കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോം ഫിസിക്‌സ്‌വാല 3820 കോടി രൂപയുടെ ഐപിഒയ്ക്കായി പുതുക്കിയ കരട് രേഖകള്‍ സമര്‍പ്പിച്ചു.

3100 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 720 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (ഒഎഫ്എസ്) കമ്പനി നടത്തുക.

മത്സര പരീക്ഷകള്‍ക്കുള്ള പരീക്ഷാ തയ്യാറെടുപ്പ് കോഴ്സുകളും നൈപുണ്യ വികസന കോഴ്സുകളും വാഗ്ദാനം ചെയ്യുന്ന എഡ്യൂ-ടെക് സ്ഥാപനം പുതിയ ഓഫ്ലൈന്‍, ഹൈബ്രിഡ് കേന്ദ്രങ്ങളുടെ ക്രമീകരണത്തിനായി 460.6 കോടി രൂപയും, നിലവിലുള്ള തിരിച്ചറിഞ്ഞ ഓഫ്ലൈന്‍, ഹൈബ്രിഡ് കേന്ദ്രങ്ങളുടെ ലീസ് പേയ്മെന്റുകള്‍ക്കായി 548.3 കോടി രൂപയും, അനുബന്ധ സ്ഥാപനമായ സൈലം ലേണിംഗില്‍ നിക്ഷേപിക്കുന്നതിനായി 47.2 കോടി രൂപയും ചെലവഴിക്കും.

നിലവിലുള്ള ഓഫ്ലൈന്‍ സെന്ററുകളുടെ ലീസ് പേയ്മെന്റുകള്‍ക്കായി മറ്റൊരു അനുബന്ധ സ്ഥാപനമായ ഉത്കര്‍ഷ് ക്ലാസ്സ് & എഡ്യൂടെക്കില്‍ നിക്ഷേപിക്കുന്നതിനും തുക കണ്ടെത്തും.

പ്രമോട്ടര്‍മാരായ അലഖ്, പ്രതീക് എന്നിവര്‍ക്ക് കമ്പനിയില്‍ നിലവില്‍ 40.35 ശതമാനം വീതം പങ്കാളിത്തമുണ്ട്. പൊതു പങ്കാളിത്തം 17.7 ശതമാനമാണ്. മൗറീഷ്യസ് ആസ്ഥാനമായ വെസ്റ്റ്ബ്രിഡ്ജ് എഐഎഫ് ഐ, പ്രൊമോട്ടര്‍മാര്‍ കഴിഞ്ഞാല്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശം വയ്ക്കുന്നു. 6.41 ശതമാനം. ഹോണ്‍ബില്‍ ക്യാപിറ്റല്‍ പാര്‍ട്ണറിന് 4.42 ശതമാനം ഓഹരികളുണ്ട്.

യുഎസ് ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ജിഎസ്വി വെഞ്ചേഴ്സിന്റെ ഫണ്ട് III 2.85 ശതമാനം ഓഹരികളും, ലൈറ്റ്സ്പീഡ് ഓപ്പര്‍ച്യുണിറ്റി ഫണ്ട് (1.79 ശതമാനം ഓഹരികളും), സേതു എഐഎഫ് ട്രസ്റ്റ് (1.39 ശതമാനം ഓഹരികളും) കൈവശം വച്ചിട്ടുണ്ട്.

ജെഇഇ, നീറ്റ്, ഗേറ്റ്, യുപിഎസ്സി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ടെസ്റ്റ് തയ്യാറെടുപ്പ് കോഴ്സുകള്‍ നടത്തുന്ന ഫിസിക്സ്വാല 2025 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ അതിന്റെ അറ്റ നഷ്ടം 243.2 കോടി രൂപയായി കുറച്ചു. കഴിഞ്ഞ വര്‍ഷം ഇത് 1,131.1 കോടി രൂപയായിരുന്നു. വരുമാനം 48.7 ശതമാനം കുത്തനെ ഉയര്‍ന്ന് 2,886.6 കോടി രൂപയായി.

X
Top