2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

കാര്‍ടെക്ക് ഇന്റര്‍നാഷണലിന് ഐപിഒ അനുമതി

മുംബൈ: പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കോര്‍ടെക്ക് ഇന്റര്‍നാഷണലിന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഐപിഒ അനുമതി നല്‍കി. 350 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടെ 40 ലക്ഷം ഓഹരികള്‍ വില്‍പ്പന നടത്തുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക ഡിബഞ്ച്വറുകള്‍, വായ്പാ ബാധ്യതകള്‍ തീര്‍ക്കാനും, മൂലധന ചെലവുകള്‍ക്കും ഉപകരണങ്ങള്‍ വാങ്ങാനും അനുബന്ധ കമ്പനികള്‍ക്ക് സാമ്പത്തിക സഹായത്തിനും പ്രവര്‍ത്തന ചെലവുകള്‍ക്കും കോര്‍പറേറ്റ് ചെലവുകള്‍ക്കും വിനിയോഗിക്കും.
ഹൈഡ്രോകാര്‍ബണ്‍ ഉള്‍പ്പെടെ എല്ലാതരത്തിലുള്ള പൈപപ്പ് ലൈന്‍ സ്ഥാപന ജോലികളും നിര്‍വഹിക്കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നാണ് കോര്‍ടെക് ഇന്റര്‍നാഷണല്‍. എണ്ണ, വാതക ശുദ്ധീകരണശാലകളിലെയും പെട്രോകെമിക്കല്‍ കോംപ്ലക്‌സുകളിലെയും ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) യും കമ്പനി നിര്‍വഹിക്കുന്നു. ഇക്വാറിയസ് കാപിറ്റലാണ് ഐപിഒ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക.

X
Top