ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഐപിഒയ്ക്ക് മുന്നോടിയായി മൂല്യമിടിവ് നേരിട്ട് ഓയോ

ന്യൂഡല്‍ഹി: പ്രാഥമിക പബ്ലിക് ഓഫറിംഗി (ഐപിഒ) ന് തയ്യാറെടുക്കുന്ന ഓയോയുടെ വിപണി മൂല്യത്തില്‍ ചോര്‍ച്ച. ഏറ്റവും വലിയ നിക്ഷേപകരായ സോഫ്റ്റ് ബാങ്ക് തങ്ങളുടെ സ്വകാര്യ കണക്കില്‍ സ്ഥാപനത്തിന്റെ മൂല്യം കുറച്ചതിനെ തുടര്‍ന്നാണിത്. സോഫ്റ്റ് ബാങ്ക് 6.7 ബില്യണ്‍ ഡോളറാക്കിയാണ് മൂല്യം കുറച്ചത്.

20 ശതമാനത്തിന്റെ ഇടിവ്. ഇതോടെ സ്വകാര്യ വിപണിയില്‍ ഓയോയുടെ മൂല്യം 6.5 ബില്ല്യണ്‍ ഡോളറിലെത്തുകയായിരുന്നു. അതായത് 13 ശതമാനം ഇടിഞ്ഞ് മൂല്യം ഓഹരിയൊന്നിന് 81 രൂപയായി.

അതേസമയം സെപ്തംബര്‍ 30 ന് അവസാനിച്ച ആഴ്ചയില്‍ കമ്പനി തങ്ങളുടെ 12.3 ലക്ഷം ഓഹരികള്‍ വില്‍പന നടത്തിയിരുന്നു. അതിന് മുന്‍ ആഴ്ചയില്‍ 1.6 ലക്ഷം ഓഹരികളും വിറ്റു. നഷ്ടം കുറയുകയാണെന്നും ഇബിറ്റ പോസിറ്റീവാണെന്നും ഡൊഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ പറഞ്ഞതിനുശേഷമാണ് കമ്പനി ഇപ്പോള്‍ മൂല്യമിടിവ് നേരിട്ടത്.

X
Top