ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇന്ത്യയിലും ചൈനയിലും നിർമിച്ചാൽ ഐഫോണിന് യുഎസിൽ അധികച്ചുങ്കം

കൊച്ചി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കമ്പനിയായ ട്രംപ് ഓർഗനൈസേഷൻ വിപണിയിൽ ഇറക്കുന്ന സ്മാർട്ഫോൺ ചൈനയിൽ നിർമിക്കാനാണ് സാധ്യതയെന്ന് അമേരിക്കൻ വിദഗ്ധർ.

ഇന്ത്യയിലും ചൈനയിലും നിർമിക്കുന്ന ഐഫോണിനെതിരെ തീരുവ ചുമത്തുമെന്ന ഭീഷണി മുഴക്കി വാളോങ്ങി നിൽക്കുന്ന സാഹചര്യത്തിലാണ് സ്വന്തം ഫോണിനും ട്രംപ് ചൈനയെ ആശ്രയിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.

ടി1 എന്ന സ്വർണ നിറത്തിലുള്ള 499 ഡോളർ വിലവരുന്ന ഫോൺ അമേരിക്കയിലായിരിക്കും നിർമിക്കുന്നതെന്നു ട്രംപ് ഓർഗനൈസേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആൻഡ്രോയ്ഡ് സംവിധാനത്തിലായിരിക്കും ഫോൺ പ്രവർത്തിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു.

എന്നാൽ അമേരിക്കൻ വിദഗ്ധർ ഇതു വിശ്വസിക്കുന്നില്ല. ട്രംപിന്റെ ഫോൺ ചൈനയിൽ രൂപകൽപന ചെയ്ത് അവിടെ തന്നെ നിർമിക്കാനുള്ള സാധ്യതയാണ് അവർ കാണുന്നത്.

മറ്റു കമ്പനികളുടെ ഉൽപന്നങ്ങൾ അവർ പറയുന്ന പോലെ രൂപകൽപന ചെയ്തു നിർമിക്കുന്ന ചൈനയിലെ ഒരു ഒറിജിനൽ ഡിവൈസ് മാനുഫാക്ചറർ (ഒഡിഎം) ആയിരിക്കും ട്രംപിന്റെ കമ്പനിയുടെയും ഫോൺ നിർമിക്കാൻ സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധർ കരുതുന്നു.

സപ്ലൈ ചെയിൻ ഉൾപ്പെടെയുള്ളവയുടെ അഭാവത്തിൽ ഇപ്പോൾ യുഎസിൽ പ്രാദേശികമായി സ്മാർട്ട് ഫോൺ നിർമിക്കാനുള്ള സംവിധാനം ഉടനടി ലഭ്യമല്ലെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.

സ്മാർട്ഫോൺ വലിയ തോതിൽ നിർമിക്കുന്നതിനുള്ള സംവിധാനമൊരുക്കാൻ വർഷങ്ങൾ തന്നെ എടുക്കും. യുഎസിൽ സ്മാർട്ഫോണിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണം ഒട്ടും ലാഭകരമല്ലന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

X
Top