ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യയിലെ ഐഫോൺ നിർമ്മാണം വർധിക്കുന്നു

ഡൽഹി: അമേരിക്കയിൽ നിന്നുള്ള ഡിമാന്‍ഡ് ഉയർന്നതിനെ തുടർന്ന് ആപ്പിൾ ഇന്ത്യയിൽ ഐഫോൺ ഉത്പാദനം അതിവേഗം വർധിപ്പിക്കുകയാണെന്ന് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ഇന്ത്യയിൽ നിന്ന് 12 മുതൽ 14 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഐഫോണുകൾ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് ആപ്പിൾ.

അതിനാൽ അമേരിക്കയിലേക്കുള്ള ഐഫോണുകളിൽ ഭൂരിഭാഗവും ആദ്യമായി ഇന്ത്യൻ ഫാക്ടറികളിൽ നിന്ന് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയിലേക്കുള്ള ഐഫോണുകളിൽ ഭൂരിഭാഗവും വിതരണം ചെയ്യാൻ ഇന്ത്യൻ ഫാക്ടറികൾ തയ്യാറാണ്.

ആപ്പിളിന്‍റെ വിതരണ ആവശ്യകതകൾ നിറവേറ്റാൻ ഇന്ത്യയിലെ പങ്കാളികളായ ടാറ്റ ഇലക്ട്രോണിക്‌സും ഫോക്‌സ്‌കോണും ഇപ്പോൾ മികച്ച നിലയിൽ പ്രവർത്തിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് ഏകദേശം 40 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് വിശകലന വിദഗ്ധർ കണക്കാക്കുന്നു. ഈ ഉൽപ്പാദനത്തിന്‍റെ 80 ശതമാനവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണ് എന്നാണ് റിപ്പോർട്ടുകൾ.

2024 ഏപ്രിൽ-ജൂൺ പാദത്തിൽ 11 ദശലക്ഷത്തിലധികം ഐഫോണുകൾ വിറ്റു എന്നും ശരാശരി വിൽപ്പന വില (ASP) 1,100 ഡോളർ ആയിരുന്നു എന്നും റിപ്പോർട്ടുണ്ട്‌. അതായത് മൂല്യം 12.1 ബില്യൺ ഡോളർ ആയിരുന്നു എന്നാണ് കണക്കുകൾ. സ്ഥിരമായ ഡിമാൻഡ് കണക്കിലെടുക്കുമ്പോൾ ഈ കണക്ക് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുകെ, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ വിപണികൾക്കായി നിർമ്മിച്ച ഐഫോണുകൾ ആപ്പിൾ ഇപ്പോൾ അമേരിക്കൻ വിപണിയിലേക്ക് വഴിതിരിച്ചുവിടാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക തീരുവ വർധിപ്പിച്ചതിന്‍റെ പ്രതികരണമായാണ് ഈ മാറ്റം. 2024-ൽ ആപ്പിൾ ഇന്ത്യയിൽ 40–45 ദശലക്ഷം ഐഫോണുകൾ നിർമ്മിച്ചിരുന്നു. ഇത് ആഗോള ഉൽപ്പാദനത്തിന്‍റെ ഏകദേശം 18 മുതൽ 20 ശതമാനം വരെ ആയിരുന്നു.

X
Top