ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

കര്‍ണാടകയില്‍ ഐഫോണ്‍ ഫാക്ടറിഫോക്‌സ്‌കോണ്‍ ബിഡ്ഡുകള്‍ ക്ഷണിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ പ്ലാന്റ് നിര്‍മിക്കാന്‍ ഇലക്ട്രോണിക്സ് കമ്പനിയായ ഫോക്സ്‌കോണ്‍ ബിഡ്ഡുകള്‍ ക്ഷണിച്ചു. 1200 കോടി രൂപയുടേതാണ് പദ്ധതി. കമ്പനിയുടെ ഏകദേശം 22,000 കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശത്തിന് നേരത്തെ കര്‍ണാടക അംഗീകാരം നല്‍കിയിരുന്നു.

ഫോക്സ്‌കോണ്‍ ഹോണ്‍ ഹായ് ടെക്നോളജി ഇന്ത്യ മെഗാ ഡെവലപ്മെന്റ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കര്‍ണാടകയില്‍ സ്ഥാപിക്കുന്ന ഐഫോണ്‍ ഫാക്ടറിക്കായാണ് കമ്പനി ബിഡ്ഡുകള്‍ ക്ഷണിച്ചത്. ബിഡ് എച്ച്സിഎല്ലുമായുള്ള കമ്പനിയുടെ അര്‍ദ്ധചാലക സംയുക്ത സംരംഭത്തിനല്ലെന്ന് കമ്പനി ഉദ്ദോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.

എച്ച്സിഎല്ലുമായി ഒരു അര്‍ദ്ധചാലക സംയുക്ത സംരംഭത്തിനായി ഫോക്സ്‌കോണ്‍  37.2 മില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. റെഗുലേറ്ററി ഫയലിംഗിലൂടെ ഫോക്‌സ്‌കോണ്‍ പുരോഗതി വെളിപ്പെടുത്തുമെന്ന് കമ്പനി പറയുന്നു.  

ജൂലൈയില്‍ 8,800 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തില്‍ കര്‍ണാടകയില്‍ മൊബൈല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ഫോക്സ്‌കോണ്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡിസംബറില്‍ ഫോക്സ്‌കോണില്‍ നിന്ന് 13,000 കോടി രൂപയുടെ നിക്ഷേപത്തിന് സംസ്ഥാനം അനുമതി നല്‍കുകയും ചെയ്തു.

X
Top