
കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ടിലെ ആകെ യൂണിറ്റ് ഉടമകള്‍ 4.52 ലക്ഷമായതായി 2022 ഒക്ടോബര്‍ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
പദ്ധതി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 7,348 കോടി രൂപയാണ്. നിക്ഷേപത്തിന്‍റെ 85-90 ശതമാനത്തോളെ എപ്പോഴും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് ഈ പദ്ധതിയുടെ രീതി.
സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 71 ശതമാനത്തോളം മിഡ് ക്യാപ് കമ്പനികളിലും 18 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലും ശേഷിക്കുന്നത് ലാര്‍ജ് ക്യാപ് കമ്പനികളിലുമാണ്.
ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫ് ഇന്ത്യ, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ്, പിഐ ഇന്‍ഡസ്ട്രീസ്, ഫെഡറല്‍ ബാങ്ക്, ശ്രീരാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ്, ഭാരത് ഫോര്‍ജ്, സിറ്റി യൂണിയന്‍ ബാങ്ക്, ഷാഫ്ലര്‍ ഇന്ത്യ, എപിഎല്‍ അപ്പോളോ ട്യൂബ്സ്, കരൂര്‍ വൈശ്യ ബാങ്ക് തുടങ്ങിയവയിലാണ് കമ്പനിയുടെ നിക്ഷേപത്തിന്‍റെ 26 ശതമാനവും.
തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപത്തിനൊപ്പം മുഖ്യമായി മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന രീതി വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് യുടിഐ മിഡ് ക്യാപ് ഫണ്ട്.






