ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

ഇൻവെസ്റ്റ് കേരള: തുടർ നടപടിക്ക് സംവിധാനം

കൊച്ചി: നാളെ ആരംഭിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ഒപ്പുവയ്‌ക്കുന്ന ധാരണാപത്രങ്ങളും താല്പര്യപത്രങ്ങളും യാഥാർത്ഥ്യമാക്കാനുള്ള തുടർനടപടികള്‍ക്ക് പ്രത്യേ ക സംവിധാനം ഒരുക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.

യാഥാർത്ഥ്യമാക്കാവുന്ന പദ്ധതികളിലാണ് സർക്കാർ താല്പര്യമെടുക്കുക. എത്ര തുകയുടെ നിക്ഷേപം ലഭിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിക്കില്ല. ഉറപ്പുള്ള നിക്ഷേപം ഉച്ചകോടിക്ക് ശേഷം പ്രഖ്യാപിക്കും.

സർക്കാരിന്റെ 10 വകുപ്പുകളുടെ പദ്ധതികള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കും. പൊതു സ്വകാര്യ മേഖലാ പങ്കാളിത്തം വഴി നടപ്പാക്കാവുന്ന പദ്ധതികളാണ് അവതരിപ്പിക്കുക. ഫ്രാൻസ്, മലേഷ്യ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ക്കായി ബി.ടു ബി യോഗങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻഗണന നല്‍കുന്ന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.

ചുമതല നോഡല്‍ ഓഫീസ‍ർമാർക്ക്
തിരഞ്ഞെടുത്ത 22 മുൻഗണനാ മേഖലകളെയാണ് നിക്ഷേപത്തിനായി ഉച്ചകോടിയില്‍ അവതരിപ്പിക്കുന്നത്. ധാരണാപത്രങ്ങളുടെയും താല്പര്യപത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ഉച്ചകോടിക്ക് ശേഷം ഇവയെ നാലോ അഞ്ചോ ആയി തിരിക്കും.

ഓരോന്നിനും തുടർനടപടിക്ക് നോഡല്‍ ഓഫീസർമാരെ ചുമതലപ്പെടുത്തും. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടി നോഡല്‍ ഓഫീസർമാരുടെ നേതൃത്വത്തില്‍ നടത്തും.

ഉച്ചകോടിയുമായി സഹകരിക്കുമെന്ന പ്രതിപക്ഷ നിലപാട് സ്വാഗതാർഹമാണ്. ഒന്നിച്ചുനിന്നാല്‍ അവസരങ്ങള്‍ വിനിയോഗിക്കാൻ കഴിയും. മാറുന്ന കേരളത്തില്‍ ഒന്നിച്ചുനില്‍ക്കുക പ്രധാനമാണ്.

ഇന്ത്യയിലേയ്‌ക്ക് വരുമെന്ന് പ്രഖ്യാപിച്ച അമേരിക്കയിലെ വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്‌ലയുമായി 2022ല്‍ ദുബായില്‍ വച്ച്‌ ചർച്ച നടത്തിയിരുന്നു. വീണ്ടും ചർച്ച നടത്താൻ തയ്യാറാണ്
പി. രാജീവ്
വ്യവസായമന്ത്രി

X
Top