പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതി

ബ്ലോക്ക് ഡീല്‍ വഴി ഓഹരി കൈമാറ്റം:കൂപ്പുകുത്തി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരി

മുംബൈ: ഇന്റിഗോ എയര്‍ലൈന്‍ പാരന്റിംഗ് കമ്പനി, ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ ബുധനാഴ്ച ഇടിഞ്ഞു. 3.55 ശതമാനം താഴ്ന്ന് 2458.65 രൂപയിലായിരുന്നു ക്ലോസിംഗ്.4,837 കോടി രൂപയുടെ ഇടപാടിലൂടെ കമ്പനിയുടെ രണ്ട് കോടി ഓഹരികള്‍ അല്ലെങ്കില്‍ 5.1 ശതമാനം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.

ഇതാണ് സ്റ്റോക്കിനെ താഴ്ത്തിയത്.ഓഹരി വാങ്ങിയവരുടേയും വില്‍പ്പന നടത്തിയവരുടേയും പേരുവിവരങ്ങള്‍ ഇതുവരെ വെളിപ്പെട്ടിട്ടില്ല. രാകേഷ് ഗാംഗ്വാളിന്റെ നേതൃത്വത്തിലുള്ള പ്രൊമോട്ടര്‍ സ്ഥാപനം, ഗാംഗ്വാള്‍ കുടുംബം,ഏകദേശം 3,735 കോടി രൂപ സമാഹരിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ പ്രമോട്ടര്‍ ഗ്രൂപ്പ് തങ്ങളുടെ ഒരു ഭാഗം ഓഹരികള്‍ വില്‍പ്പന നടത്തിയതാകാനാണ് സാധ്യത.മണികണ്‍ട്രോള്‍ റിപ്പോര്‍്ടനുസരിച്ച് 2400 രൂപ തറവിലയിലാണ് ഇടപാട് നടന്നിരിക്കുന്നത്. ഇത് നിലവിലെ വിലയില്‍ നിന്നും 5.8 ശതമാനം ഡിസ്‌ക്കൗണ്ട് നിരക്കാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രമോട്ടര്‍ കുടുംബം എയര്‍ലൈനിലെ 2.8 ശതമാനം ഓഹരി 2,000 കോടി രൂപയ്ക്ക് വിറ്റിരുന്നു. കൂടാതെ, ഫെബ്രുവരിയില്‍ അവര്‍ 4 ശതമാനം ഓഹരി കൂടി 2,900 കോടി രൂപയ്ക്ക് വിറ്റു. രാകേഷ് ഗാംഗ്വാള്‍ 2022 ഫെബ്രുവരിയില്‍ ബോര്‍ഡില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.

 ഏറ്റവും പുതിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രഖ്യാപനങ്ങള്‍ അനുസരിച്ച്, ഇന്റര്‍ഗ്ലോബ് ഏവിയേഷനില്‍ കുടുംബത്തിന് 29.72 ശതമാനം ഓഹരിയുണ്ട്. ഉടമസ്ഥാവകാശ ഓഹരി ക്രമേണ കുറയ്ക്കാന്‍ കുടുംബത്തിന് ഉദ്ദേശ്യമുണ്ടെന്ന് ബോര്‍ഡില്‍ നിന്ന് പുറത്തുവന്ന ശേഷം ഗാംഗ്വാള്‍ പ്രസ്താവിച്ചു.

X
Top