പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ബാങ്കുകളുടെ ഇന്‍ഷുറന്‍സ് വില്‍പ്പന: കര്‍ശന നിയന്ത്രണത്തിന് ആര്‍ബിഐ

മുംബൈ: ബാങ്കുകളുടെ ഇന്‍ഷുറന്‍സ് വില്‍പ്പനയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക്. പോളിസികള്‍ വില്‍ക്കുന്നതില്‍ ധാര്‍മ്മികമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് സഞ്ജയ് മല്‍ഹോത്ര.

ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ആര്‍ബിഐ അവലോകനം ചെയ്ത് വരികയാണ്. ആവശ്യമെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ ഇടപെടലുകള്‍ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പോളിസികള്‍ വാങ്ങുന്നതിനായി ബാങ്കുകളും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും വഞ്ചനാപരവും അധാര്‍മ്മികവുമായ നടപടികള്‍ സ്വീകരിക്കുന്നതായി ധനകാര്യ വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നീക്കമെന്നും സഞ്ജയ് മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ ആവശ്യങ്ങള്‍ക്കായി ബാങ്കിലെത്തുമ്പോള്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ബാങ്ക് അധികൃതര്‍ വില്‍ക്കാന്‍ ശ്രമിക്കും. ഒരു പ്രത്യേക കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്ന രീതികള്‍ ബാങ്ക് സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശത്തിലുണ്ട്.

റിപ്പോര്‍ട്ട് അനുസരിച്ച് 2021-22 ല്‍ ഇത്തരത്തിലുള്ള 23,110 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

X
Top