ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

പുനരുപയോഗ ഊര്‍ജമേഖലയില്‍ 200 കോടിയുടെ പദ്ധതിയുമായി ഇന്‍കല്‍

കൊച്ചി: പുനരുപയോഗ ഊര്‍ജമേഖലയില്‍ 200 കോടി രൂപയുടെ പദ്ധതിയുമായി ഇന്‍കല്‍. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന വാർത്താസമ്മേളനത്തില്‍ കമ്പനി ചെയര്‍മാന്‍ കൂടിയായ മന്ത്രി പി. രാജീവ് പ്രഖ്യാപനം നടത്തി.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമായ ഇന്‍കല്‍ 2024-25 സാമ്പത്തികവര്‍ഷത്തില്‍ 123.87 കോടി രൂപയുടെ റിക്കാർഡ് വിറ്റുവരവാണ് കൈവരിച്ചതെന്നു മന്ത്രി പറഞ്ഞു.

23.53 കോടി രൂപ അറ്റാദായം ഉണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവിലും അറ്റാദായത്തിലും ഗണ്യമായ വര്‍ധന ഉണ്ടായി.

തുടര്‍ച്ചയായ നാലാംവര്‍ഷവും കമ്പനി ലാഭത്തിലായതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പോലെ മൂന്നാംവര്‍ഷവും ഡിവിഡന്‍റ് നല്‍കുന്നതു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്‍കലിന്‍റെ ഉടമസ്ഥതയിലുള്ള മലപ്പുറം ഗ്രീന്‍സ് വ്യവസായ പാര്‍ക്കില്‍ 75 ഏക്കറില്‍ 23.2 മെഗാ വാട്ട് സോളാര്‍ വൈദ്യുതി പദ്ധതിക്കാണ് ആദ്യഘട്ടത്തില്‍ തുടക്കമാകുന്നത്.

മറ്റു പ്രമുഖ വ്യവസായ ഗ്രൂപ്പുകളുമായുള്ള ഗ്രൂപ്പ് കാപ്പിറ്റല്‍ മോഡല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലും ഭൂമി വാങ്ങി പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്‍കല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. ഇളങ്കോവന്‍, സ്വതന്ത്ര ഡയറക്ടര്‍മാരായ ജേക്കബ് കോവൂര്‍ നൈനാന്‍, അഡ്വ. ഗീതാ കുമാരി, ബിസിനസ് ഡെവലപ്‌മെന്‍റ് സീനിയര്‍ ഡിജിഎം ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

X
Top