ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

പ്രാഥമിക ഓഹരി വില്പന സജീവമാകുന്നു

  • സിംപിള്‍ എനര്‍ജി IPO 3,000 കോടി ലക്ഷ്യം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരിടവേളയ്ക്കുശേഷം പ്രാഥമിക ഓഹരി വില്പന സജീവമാകുന്നു. മോശം കാലാവസ്ഥയായിരുന്നതിനാല്‍ പല കമ്പനികളും ഓഹരി വിപണിയിലേക്കുള്ള വരവ് നീട്ടിവച്ചിരുന്നു.

വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുകയും വിപണി സ്ഥിരത കൈവരിക്കുകയും ചെയ്തതോടെ ഐപിഒകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇരുചക്ര വൈദ്യുത വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി ലിസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ദക്ഷിണകൊറിയന്‍ ഇലക്‌ട്രോണിക്‌സ് വമ്പന്മാരായ എല്‍ജിയുടെ ഇന്ത്യന്‍ ഘടകത്തിന്റെ ഐപിഒ മെയ് മാസം നടത്താനായിരുന്നു ആദ്യ പദ്ധതി. പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു.

ഇരുചക്ര വൈദ്യുത വാഹന രംഗത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ സിംപിള്‍ എനര്‍ജി ഐപിഒയ്ക്കായി തയാറെടുക്കുകയാണ്. നിര്‍മാണത്തിനാവശ്യമായ 95 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് സിംപിള്‍.

ഇപ്പോള്‍ രണ്ട് ഇരുചക്ര വാഹന മോഡലുകളാണ് കമ്പനി വില്ക്കുന്നത്. 2019ല്‍ സുഹാസ് രാജ്കുമാറാണ് കമ്പനിക്ക് തുടക്കമിട്ടത്. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രാഥമിക ഓഹരി വില്പനയിലൂടെ 3,000 കോടി രൂപ കണ്ടെത്താനാണ് കമ്പനി തയാറെടുക്കുന്നത്.

നിലവില്‍ സിംപിള്‍ വണ്‍, സിംപിള്‍ വണ്‍ എസ് എന്നീ മോഡലുകളാണ് കമ്പനി വിപണിയില്‍ ഇറക്കുന്നത്. ഉത്പാദനം വര്‍ധിപ്പിക്കാനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

അടുത്ത സാമ്പത്തികവര്‍ഷം 800 കോടി രൂപ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.

X
Top