ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഇന്‍ഹെയില്‍ ചെയ്യാവുന്ന  ഇന്‍സുലിന്‍ ‘അഫ്രെസ്സ’ അവതരിപ്പിച്ചു

തിരുവനന്തപുരം: പ്രമേഹ ചികിത്സാ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട്, ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇന്‍സുലിനായ ‘അഫ്രെസ്സ’ ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 7.30 ന്  തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ വച്ച് നടന്ന ചടങ്ങില്‍  ജ്യോതിദേവ്സ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫോറവും പി. കേശവദേവ് ട്രസ്റ്റും സംയുക്തമായാണ്  ‘അഫ്രെസ്സ’ പരിചയപ്പെടുത്തിയത്. അമേരിക്കയിലെ മാന്‍കൈന്‍ഡ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന അഫ്രെസ്സ, പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ലയുടെ സഹകരണത്തോടെയാണ് ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. ചലച്ചിത്ര താരം മണിയന്‍പിള്ള രാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പ്രമുഖ ഡോക്ടര്‍മാരായ ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. മാത്യു ജോണ്‍, ഡോ. ടിട്ടു ഉമ്മന്‍, ഡോ. തുഷാന്ത് തോമസ്, ഡോ. പി.കെ. ജബ്ബാര്‍, ഡോ. അനീഷ് ഘോഷ്, എന്നിവര്‍ ഫാക്കല്‍റ്റികളായി പങ്കെടുക്കുകയും ശാസ്ത്രീയ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ചയായി, ഇന്‍ഹേല്‍ഡ് ഇന്‍സുലിന്‍റെ ക്ലിനിക്കല്‍ ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണ ഫലങ്ങളും പ്രായോഗിക നിര്‍ദ്ദേശങ്ങളും വിശദീകരിക്കുന്ന പ്രത്യേക സി.എം.ഇ സെഷന്‍ ഡോ. ജ്യോതിദേവ് കേശവദേവിന്‍റെ നേതൃത്വത്തില്‍ നടന്നു. നൂറ്റി അന്‍പതോളം ഡോക്ടര്‍മാര്‍ ആണ് ചടങ്ങില്‍ പങ്കെടുത്തത്. ഭക്ഷണ സമയത്ത് ഉപയോഗിക്കാവുന്ന, അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനാണ് അഫ്രെസ്സ.

ഒരു ചെറിയ ഇന്‍ഹേലര്‍ ഉപകരണം വഴിയാണ് ഇത് ഉപയോഗിക്കുന്നത്. മുതിര്‍ന്ന പ്രമേഹരോഗികളില്‍ ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ശ്വസിച്ച ഉടന്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യത്യസ്ത ഡോസുകളില്‍, നിറം തിരിച്ചുള്ള കാട്രിഡ്ജുകളില്‍ മരുന്ന് ലഭ്യമാണ്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവര്‍ക്ക് ഇത് ഉപയോഗിക്കാമെങ്കിലും കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് വിദഗ്ദ്ധര്‍ യോഗത്തില്‍ വിശദീകരിച്ചു.

X
Top