നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

20,000 ബിരുദധാരികളെ നിയമിക്കാന്‍ ഇന്‍ഫോസിസ്

ബെംഗളൂരു: സോഫ്റ്റ്വെയര്‍ പ്രമുഖരായ ഇന്‍ഫോസിസ് നിയമനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആദ്യ പാദത്തില്‍ 17,000 ജീവനക്കാരെ റിക്രൂട്ട് ചെയ്ത കമ്പനി ഈ സാമ്പത്തിക വര്‍ഷം 20,000 പുതിയ ബിരുദധാരികളെ നിയമിക്കുമെന്ന് സിഇഒ സലില്‍ പരേഖ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനി ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) 2 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമ്പോഴാണ് രണ്ടാമത്തെ വലിയ സ്ഥാപനം കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നത്.

ഐടി രംഗത്ത് കൂടുതല്‍ പിരിച്ചുവിടല്‍ നടക്കുമെന്ന പ്രവചനത്തെ തിരുത്തുന്നതാണ് ഇന്‍ഫോസിസ് പ്രഖ്യാപനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിലെ വളര്‍ച്ചാ സാധ്യതയാണ് കൂടുതല്‍ പേരെ നിയമിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കുന്നത്. കമ്പനിയുടെ ശുഭാപ്തിവിശ്വാസം, എതിരാളികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.

നൈപുണ്യത്തിലും സാങ്കേതികാ മാറ്റത്തിലുമുള്ള വിടവാണ് പിരിച്ചുവിടലിന് കാരണമെന്ന് ടിസിഎസ് വിശദീകരിച്ചിരുന്നു. ജീവനക്കാരെ ഉപയോഗിക്കുന്നതിലുള്ള മികവും എഐ രംഗത്തെ തന്ത്രപരമായ നിക്ഷേപങ്ങളും വിപുലീകരണത്തിന് കമ്പനിയെ പ്രാപ്തമാക്കുന്നുവെന്ന് പരേഖ് പറഞ്ഞു. കമ്പനിയുടെ ക്ലയ്ന്റുകള്‍ അവരുടെ ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുകയാണ്.

അതുകൊണ്ടുതന്നെ ഈ രംഗത്ത് കൂടുതല്‍ മാനവശേഷി ആവശ്യമാണ്. ”ഈ സാമ്പത്തിക വര്‍ഷത്തില്‍, 20,000 കോളേജ് ബിരുദധാരികളെ നിയമിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു.വളര്‍ച്ചയില്‍ തുടര്‍ച്ചയായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ജീവനക്കാരെ ഉപയോഗപ്പെടുത്തുന്നതിലുള്ള വൈദഗ്ധ്യവുമാണ് ഇതിന് ഞങ്ങളെ പ്രാപ്തമാക്കുന്നത്, ‘പരേഖ് പറഞ്ഞു.

2026 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ കാഴ്ച്ചപ്പാട് പരിഷ്‌ക്കരിക്കാന്‍ കമ്പനി നേരത്തെ തയ്യാറായിരുന്നു. 1-3 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

X
Top