
ന്യൂഡല്‍ഹി: 2024 സാമ്പത്തികവര്‍ഷത്തെ വരുമാന വളര്‍ച്ചാ അനുമാനം കുറച്ചതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരി വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 8.13 ശതമാനം താഴ്ന്ന് 1331.60 രൂപയിലായിരുന്നു ക്ലോസിംഗ്. ഇതോടെ 2022 ജനുവരി തൊട്ടുള്ള ഓഹരിയുടെ താഴ്ച 30 ശതമാനമായി.
സെന്‍സെക്‌സ് 15 ശതമാനം നേട്ടമുണ്ടാക്കിയ സ്ഥാനത്താണിത്.അതേസമയം രണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഓഹരിയില്‍ ബുള്ളിഷ് പ്രതികരണമാണ്. റെലിഗെയര്‍ 1,738 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു.
ബിഎന്‍ബി പാരിബാസും വാങ്ങല്‍ റേറ്റിംഗാണ് നല്‍കുന്നത്. ലക്ഷ്യവില 1600 രൂപ. ഇതുവരെ നേരിട്ട ഇടിവ് വാങ്ങല്‍ അവസരമാണെന്ന് ബിഎന്‍ബി പാരിബാസ് പറഞ്ഞു. എങ്കിലും ബ്രോക്കറേജ് സ്ഥാപനത്തിന്റെ പ്രഥമ ഐടി മേഖല തെരഞ്ഞെടുപ്പ് ടിസിഎസാണ്.