ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ഇന്‍ഫോസിസ്

ന്യൂഡല്‍ഹി: ഇന്‍ഫോസിസ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സ്ഥാപന തലത്തില്‍ 60 ശതമാനമായി കുറച്ചു. ഇക്കാര്യം സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട്. മെയ് മാസത്തെ ശമ്പളത്തിനൊപ്പം നല്‍കുന്ന നാലാംപാദ പേഔട്ടിലാണ് കുറവ് വരുത്തിയത്.

ശരാശരി പേഔട്ട് 60 ശതമാനമാണെങ്കിലും അന്തിമ പേഔട്ട് യൂണിറ്റ് അല്ലെങ്കില്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെ ആശ്രയിച്ചിരിക്കും. ഗ്രേഡുകള്‍ക്കും വകുപ്പുകള്‍ക്കുമനുസരിച്ച് തുക വ്യത്യാസപ്പെടും. അപ്രതീക്ഷിത സംഭവങ്ങളും അസ്ഥിരമായ വിപണിയും പോയ പാദത്തെ ബാധിച്ചതായി കമ്പനി ജീവനക്കാര്‍ക്കയച്ച ഇ-മെയിലില്‍ പറഞ്ഞു.

അതേസമയം 2023 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി മൊത്തത്തില്‍ ശക്തമായ പ്രകടനമാണ് നടത്തിയത്. ജാഗ്രത പാലിക്കണമെന്നും നിലവിലെ കാലാവസ്ഥയെ ‘ഒരു ഗ്രൂപ്പായി നേരിടണമെന്നും മാറുന്ന ബിസിനസ്സ് ലാന്‍ഡ്സ്‌കേപ്പിനെ അഭിസംബോധന ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാകണമെന്നും ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു.

X
Top