Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

അറ്റാദായം ഉയര്‍ന്ന് ഇന്‍ഫോസിസ്

ബെംഗളൂരു: ഐടി സേവന കമ്പനിയായ ഇന്‍ഫോസിസിന്റെ സംയോജിത അറ്റാദായം 2025 സാമ്പത്തിക വര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.46 ശതമാനം വര്‍ധിച്ച് 6,806 കോടി രൂപയായി.

മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ കമ്പനി 6,106 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു.

അവലോകന പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 41,764 കോടി രൂപയായി ഉയര്‍ന്നു. ഇത് 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ 38,821 കോടി രൂപയേക്കാള്‍ 7.58 ശതമാനം കൂടുതലാണെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

ഈ പാദത്തില്‍ കമ്പനി 5,591 ജീവനക്കാരെ ചേര്‍ത്തു, ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 323,379 ആയി.

X
Top