യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഇൻഫോസിസിന്റെ അറ്റാദായം 27.8 ശതമാനം വർധിച്ചു

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായം 27.8 ശതമാനം വർദ്ധനയോടെ 8,503 കോടി രൂപയായി.

വിപണി പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തന ഫലമാണ് കമ്പനി കാഴ്ചവച്ചത്. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ മുന്നേറ്റവും ആഗോള സാമ്പത്തിക മേഖലയിലെ തളർച്ചയും മറികടന്ന് ഇൻഫോസിസ് ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള കാലയളവില്‍ വിറ്റുവരവും ലാഭവും ഗണ്യമായി ഉയർത്തി.

കമ്പനിയുടെ വരുമാനം രണ്ട് ശതമാനം ഉയർന്ന് 46,402 കോടി രൂപയായി, ഓഹരി ഉടമകള്‍ക്ക് 25 രൂപയുടെ അന്തിമ ലാഭവിഹിതവും ഇൻഫോസിസ് പ്രഖ്യാപിച്ചു, നടപ്പു സാമ്പത്തിക വർഷം വരുമാനത്തിലും കരാറുകളിലും മികച്ച വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

20,000 പേരെ പുതുതായി നിയമിക്കും
നടപ്പു സാമ്പത്തിക വർഷം 20,000 പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് ഇൻഫോസിസ് പറയുന്നു. ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള കാലയളവില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 8,440 പേരുടെ കുറവുണ്ടായി.

X
Top