തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഇന്‍ഫോസിസ് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ബെംഗളൂരു: മികച്ച രണ്ടാം പാദ ഫലങ്ങളും ഓഹരി ബൈബാക്കും ഇന്‍ഫോസിസ് ഓഹരിയെ ഉയര്‍ത്തി. 5 ശതമാനം നേട്ടത്തില്‍ 1485 ലാണ് നിലവില്‍ സ്‌റ്റോക്ക്. സെപ്തംബറിലവസാനിച്ച പാദത്തില്‍ അറ്റാദായം 6021 കോടി രൂപയാക്കാന്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയ്ക്കായിരുന്നു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനം കൂടുതല്‍. പ്രവര്‍ത്തന വരുമാനം 36,538 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 23.4 ശതമാനം വര്‍ധന.

ലാഭവും വരുമാനവും തുടര്‍ച്ചയായി യഥാക്രമം 12.3 ശതമാനം, 6 ശതമാനം എന്നിങ്ങനെയാണ് ഉയര്‍ന്നത്. പുറമെ, 9300 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങലും. 1993 ലിസ്റ്റിംഗിന് ശേഷം നടത്തുന്ന നാലാമത്തെ തിരിച്ചുവാങ്ങല്‍ പ്രക്രിയയാണിത്.

5 രൂപ മുഖവിലയുള്ള ഓഹരി 1850 രൂപ നല്‍കി തിരിച്ചുവാങ്ങും. സ്‌റ്റോക്കിനെയും കമ്പനിയെയും കുറിച്ച് ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത് ചുവടെ.

ക്രെഡിറ്റ് സ്യൂസ്
1710 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം സ്റ്റോക്കിന് നല്‍കുന്നത്. രണ്ടാം പാദ വരുമാനം പ്രതീക്ഷിച്ച തോതിലാണെന്നും അഭൂതപൂര്‍വ്വമായ മാര്‍ജിനാണ് രേഖപ്പെടുത്തിയതെന്നും ക്രെഡിറ്റ് സ്യൂസ് പറയുന്നു. ഡിലുകള്‍ വിജയിച്ചതും റിക്രൂട്ട്‌മെന്റും വളര്‍ച്ചയുടെ ആക്കം വിളിച്ചോതുന്നു. അതേസമയം ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വെല്ലുവിളിയാണ്.

സിഎല്‍എസ്
1800 രൂപ ലക്ഷ്യവില നിശ്ചയിച്ചുള്ള വാങ്ങല്‍ റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാനം നല്‍കുന്നത്. ശക്തമായ ഡീല്‍ വിജയങ്ങള്‍, സപ്ലേ സമ്മര്‍ദ്ദം കുറയ്ക്കാനായത്, ആകര്‍ഷണീയമായ ഓഹരി തിരിച്ചുവാങ്ങല്‍ എന്നിവയാണ് പ്രത്യേകത.

മക്വാറി
1870 രൂപ ലക്ഷ്യവില നിശ്ചയിച്ചുള്ള ഔട്ട്‌പെര്‍ഫോം റേറ്റിംഗ്. ഇബിറ്റ മാര്‍ജിന്‍ പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നപ്പോള്‍ വരുമാന വര്‍ധനവില്‍ നേരിയ കുറവുണ്ടായി. വലിയ വളര്‍ച്ച സാധ്യത നിലനിര്‍ത്തുന്നു.

ജെഫറീസ്
1700 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ നിര്‍ദ്ദേശമാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്.

നൊമൂറ
1640 രൂപയില്‍ വാങ്ങല്‍ റേറ്റിംഗ് നിലനിര്‍ത്തി.

യുബിഎസ്
1490 രൂപ ലക്ഷ്യവില നിശ്ചയിച്ചുള്ള ന്യൂട്രല്‍ റേറ്റിംഗ്. സാമ്പത്തിക വര്‍ഷം 2023 ല്‍ 21.2 ശതമാനം മാര്‍ജിന്‍ കണക്കാക്കുകയാണെന്ന് യുബിഎസ് പറഞ്ഞു. വളര്‍ച്ചാ മികവ് തുടരും

ജെപി മോര്‍ഗന്‍
1,600 രൂപ ലക്ഷ്യമാക്കി ന്യൂട്രല്‍ റേറ്റിംഗ്. ഉയര്‍ന്ന അടിത്തറയില്‍ മാന്യമായ ഓര്‍ഗാനിക് വളര്‍ച്ച ഉറപ്പുവരുത്തിയ പാദമായിരുന്നു സെപ്തംബറിലേത്. ബൈബാക്ക് പോസിറ്റീവ് ആണ്. അത് സ്‌റ്റോക്കിനെ പിന്തുണയ്ക്കും.

മോത്തിലാല്‍ ഓസ്വാള്‍
‘ഇന്‍ഫോസിസ് ശക്തമായ വരുമാനം രേഖപ്പെടുത്തി. ഡിമാന്‍ഡും ഓര്‍ഡര്‍ ബുക്കും ശക്തമായി തുടരുന്നു. സാമ്പത്തികവര്‍ഷം 2023 ലെ ഡിമാന്റ് വളര്‍ച്ച ഉറപ്പുവരുത്തുന്നു,’ മോതിലാല്‍ ഓസ്വാള്‍ പറഞ്ഞു.

X
Top