ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ടെലികോം ഭീമന്‍ ലിബര്‍ട്ടിയില്‍ നിന്നും 1.6 ബില്യണ്‍ ഡോളര്‍ കരാര്‍ നേടി ഇന്‍ഫോസിസ്

ബെംഗളൂരു: ആഗോള ടെലികോം ഭീമനായ ലിബര്‍ട്ടി ഗ്ലോബലുമായുള്ള പങ്കാളിത്തം ഇന്‍ഫോസിസ് വിപുലീകരിച്ചു.  അഞ്ച് വര്‍ഷത്തെ കാലയളവില്‍ 1.5 ബില്യണ്‍ യൂറോ (ഏകദേശം 1.6 ബില്യണ്‍ ഡോളര്‍)കരാറും എട്ട് വര്‍ഷത്തേക്ക് നീട്ടുകയാണെങ്കില്‍ 2.3 ബില്യണ്‍ യൂറോ കരാറുമാണ് ഒപ്പുവച്ചിരിക്കുന്നത്. സമ്പാദ്യ, സാങ്കേതിക നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം 100 ദശലക്ഷം യൂറോ റണ്‍ റേറ്റ് ലാഭിക്കാന്‍  സഹകരണം ലിബര്‍ട്ടി ഗ്ലോബലിനെ സഹായിക്കും.

വിപുലീകരിച്ച കരാറിന്റെ ഭാഗമായി 400 ലധികം ലിബര്‍ട്ടി ഗ്ലോബല്‍ ജീവനക്കാര്‍ ഇന്‍ഫോസിസില്‍ ചേരും. ലിബര്‍ട്ടി ഗ്ലോബലിനായി മുമ്പ് സ്ഥാപിച്ച ക്ലൗഡ്-ഫസ്റ്റ് ഡിജിറ്റല്‍ അടിത്തറയ്ക്ക് സഹായകരമായ പരിവര്‍ത്തനാത്മക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-ഫസ്റ്റ് സേവനങ്ങള്‍ അധികം നല്‍കുമെന്ന് ഇന്‍ഫോസിസ് സിഇഒയും എംഡിയുമായ സലില്‍ പരേഖ് പറഞ്ഞു. കൂടുതല്‍ വിപണികളില്‍ എത്തിച്ചേരാനും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് നല്ല അനുഭവങ്ങള്‍ നല്‍കാനുമുള്ള കഴിവുണ്ടാക്കുമെന്നാണ് ലിബര്‍ട്ടി ഗ്ലോബല്‍ സിഇഒ മൈക്ക് ഫ്രൈസിന്റെ പ്രതികരണം.

 ഇത് കാലക്രമേണ ഗണ്യമായ ചെലവ് ലാഭിക്കുകയും പ്രതിഭകള്‍ക്ക് അവരുടെ സ്‌പെഷ്യലിസ്റ്റ് കഴിവുകള്‍ വളര്‍ത്താന്‍ ഉപകരിക്കുകയും ചെയ്യും. ഇന്‍ഫോസിസുമായി ഫലപ്രദമായ കരിയര്‍ പരിപോഷിപ്പിക്കുന്നതിനും അവസരം ലഭ്യമാകും. ലണ്ടന്‍, ആംസ്റ്റര്‍ഡാം, ഡെന്‍വര്‍ (യുഎസ്) എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള ലിബര്‍ട്ടി ഗ്ലോബല്‍ നൂതന ഫൈബര്‍, 5 ജി നെറ്റ്വര്‍ക്കുകളിലൂടെ  ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നു.

 നിലവില്‍ യൂറോപ്പിലും യുകെയിലും ഉടനീളം 85 ദശലക്ഷത്തിലധികം കണക്ഷനുകളാണ് നല്‍കുന്നത്.

X
Top