ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കോഡിംഗ് നിൻജാസിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ഇൻഫോ എഡ്ജ്

മുംബൈ: എഡ്‌ടെക് സ്റ്റാർട്ടപ്പായ കോഡിംഗ് നിൻജാസിൽ 135.4 കോടി രൂപ നിക്ഷേപിച്ചതായി പ്രഖ്യാപിച്ച് ഇൻഫോ എഡ്ജ് (ഇന്ത്യ). ഈ നിക്ഷേപ പ്രഖ്യാപനത്തെ തുടർന്ന് കമ്പനിയുടെ ഓഹരി 1.03% മുന്നേറി 3991 രൂപയിലെത്തി.

ഓഹരികളുടെ പ്രാഥമികവും ദ്വിതീയവുമായ ഒരു മിശ്രിതം വഴി കോഡിംഗ് നിൻജാസിൽ ഏകദേശം 135.4 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഇൻഫോ എഡ്ജിന് ബോർഡ് അനുമതി നൽകിയതായി കമ്പനി അറിയിച്ചു. നിക്ഷേപത്തിലൂടെ എഡ്‌ടെക് സ്റ്റാർട്ടപ്പിന്റെ 10 രൂപ മുഖവിലയുള്ള 27,089 ഇക്വിറ്റി ഓഹരികൾ കമ്പനി സ്വന്തമാക്കും.

കോഡിംഗ് നിൻജയിലെ കമ്പനിയുടെ ഷെയർഹോൾഡിംഗ് നിലവിൽ ഏകദേശം 26% ആണ്. നിർദിഷ്ട നിക്ഷേപത്തിന് ശേഷം ഇത് മൊത്തം ഷെയർഹോൾഡിംഗിന്റെ 51 ശതമാനം ആയി ഉയരും. ഇതോടെ കോഡിംഗ് നിൻജാസ് കമ്പനിയുടെ ഉപസ്ഥാപനമായി മാറും. ഒരു ഇ-ലേണിംഗ് പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കുന്ന സ്റ്റാർട്ടപ്പിന് 2021-22 സാമ്പത്തിക വർഷത്തിൽ 28.9 കോടിയുടെ വിറ്റുവരവ് ഉണ്ടായിരുന്നു.

ചില പതിവ് വ്യവസ്ഥകളും പ്രസക്തമായ കരാറുകൾ പ്രകാരം അംഗീകരിച്ച മറ്റ് നിബന്ധനകളും നിറവേറ്റുന്നതിന് വിധേയമായി 30 ദിവസത്തിനുള്ളിൽ ഇടപാട് പൂർത്തിയാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. നൗക്രി, കോഡിംഗ് നിൻജാസ് എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകൾക്കിടയിലുള്ള ബിസിനസ് സിനർജികൾ പ്രയോജനപ്പെടുത്താൻ ഈ നിക്ഷേപം കമ്പനിയെ സഹായിക്കുമെന്ന് ഇൻഫോ എഡ്ജ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിലെ മുൻനിര ഇന്റർനെറ്റ് കമ്പനികളിൽ ഒന്നാണ് ഇൻഫോ എഡ്ജ് (ഇന്ത്യ). നൗക്രി.കോം, ജീവശാന്തി.കോം, 99ഏക്കർസ്.കോം,ശിക്ഷ.കോം, ക്വാഡ്രാങ്കിൾ, നൗക്രി ഗൾഫ് എന്നി മുൻനിര ഇന്റർനെറ്റ് ബിസിനസുകൾ കമ്പനിയുടെ ഉടമസ്ഥതയിലാണ്.

X
Top