
ന്യൂഡല്‍ഹി: നിലവില്‍ പണപ്പെരുപ്പ ലക്ഷ്യം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
”ഒരു മാറ്റത്തിന്റെയും ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ലക്ഷ്യം പുനഃപരിശോധിക്കണമെന്ന് ഞാന്‍ കരുതുന്നില്ല,” മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ ആര്‍ബിഐയുടെ ദാസ് പറഞ്ഞു. ”ഗോള്‍ പോസ്റ്റ് മാറ്റല്‍ വളരെ നേരത്തെയാകും. 4 ശതമാനം ലക്ഷ്യം പ്രത്യേക ഉദ്ദേശ്യത്തോടെയാണ് നിലനിര്‍ത്തുന്നത്.
റൂള്‍ പ്രകാരം, മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) നാണയപ്പെരുപ്പം 2 ശതമാനം-6 ശതമാനം ബാന്‍ഡില്‍ 4 ശതമാനമായി നിലനിര്‍ത്തേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷം ഭൂരിഭാഗവും 6 ശതമാനത്തിന് മുകളില്‍ നിലനിന്നിരുന്ന പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് 2022-ല്‍ MPC പ്രധാന പോളിസി നിരക്കുകള്‍ 2 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പണപ്പെരുപ്പം കുറഞ്ഞു.
”ആഗോളതലത്തില്‍ പണപ്പെരുപ്പ ലക്ഷ്യ സംഖ്യകളില്‍ ഒരു മിതത്വം ഉണ്ടാകാം. എന്നിവച്ച് ലക്ഷ്യം മാറ്റാന്‍ പറ്റില്ല. അങ്ങിനെ ചെയ്യുന്ന പക്ഷം അത് വളരെ നേരത്തെയാകും, ദാസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഉപഭോക്തൃ സൂചിക പണപ്പെരുപ്പം ഒരു വര്‍ഷത്തെ താഴ്ചയിലെത്തിയിരുന്നു.
നവംബറിലെ 5.88 ശതമാനത്തില്‍ നിന്നും റീട്ടെയില്‍ പണപ്പെരുപ്പം ഡിസംബറില്‍ 5.72 ശതമാനമായി കുറയുകയായിരുന്നു. മാത്രമല്ല, ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തില്‍ ഒതുങ്ങി.
പണപ്പെരുപ്പം അതിരുവിട്ടുയര്‍ന്നതിനെ തുടര്‍ന്ന് നിരക്ക് വര്‍ധനഏര്‍പ്പെടുത്തുകയാണ് ആര്‍ബിഐ. മെയ് മാസം മുതല്‍ ഇതിനോടകം 225 ബേസിസ് പോയിന്റ് വര്‍ധനവ് വരുത്താന്‍ കേന്ദ്രബാങ്ക് തയ്യാറായി. ഇതോടെ ചില്ലറ പണപ്പെരുപ്പം നവംബര്‍, ഡിസംബര്‍ മാസത്തില്‍ ആര്‍ബിഐ ടോളറന്‍സ് ബാന്‍ഡായ 2-6 ശതമാനത്തിലൊതുങ്ങിയത്.
10 മാസത്തിനുശേഷം ആദ്യമായാണ് ഉപഭോക്തൃസൂചിക പണപ്പെരുപ്പം ടോളറന്‍സ് പരിധിയിലെത്തിയത്. അതേസമയം പണപ്പെരുപ്പം ഇപ്പോഴും ആര്‍ബിഐ ലക്ഷ്യമായ നാല് ശതമാനത്തേക്കാള്‍ കൂടുതലാണ്.