വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

കൊച്ചി: സാമ്പത്തിക മേഖലയിൽ ആശങ്കകൾ ശക്തമാക്കി ജൂണിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെടുപ്പം അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.08 ശതമാനമായി ഉയർന്നു.

മേയിൽ നാണയപ്പെരുപ്പം 4.75 ശതമാനമായിരുന്നു. നാണയപ്പെരുപ്പം കണക്കാക്കുന്നതിൽ പകുതിയിലധികം വിഹിതമുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ജൂണിൽ 9.55 ശതമാനം ഉയർന്നതാണ് പ്രധാന വെല്ലുവിളി.

അവലോകന കാലയളവിൽ പച്ചക്കറികളുടെ വിലയിൽ 27.33 ശതമാനം വർദ്ധനയുണ്ടായി. കഴിഞ്ഞ വർഷം നവംബറിന് ശേഷം ശരാശരി എട്ടു ശതമാനം പ്രതിവർഷ വർദ്ധനയാണ് പച്ചക്കറി വിലയിലുണ്ടാകുന്നത്.

ഗ്രാമീണ മേഖലയിലെ നാണയപ്പെരുപ്പം 5.67 ശതമാനമാണ്. തക്കാളി, സവാള എന്നിവയുടെ വിലയിലാണ് വലിയ വർദ്ധന രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗവും അപ്രതീക്ഷിത വെള്ളപ്പൊക്കവും വിളനാശം രൂക്ഷമാക്കിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്.

X
Top