ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

വിലക്കയറ്റം 11 മാസത്തെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: രാജ്യമാകെയുള്ള വിലക്കയറ്റതോത് 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. മാർച്ചിൽ 4.85% ആയിരുന്നത് ഏപ്രിലിൽ 4.83 ശതമാനമായി കുറഞ്ഞു.

8 മാസമായി റിസർവ് ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിനുള്ളിലാണ് നിരക്ക്. ഇതു 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.

വിലക്കയറ്റതോത് സ്ഥിരതയോടെ 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശയിൽ കുറവ് പ്രതീക്ഷിക്കാനാവൂ എന്നാണ് ആർബിഐ സൂചിപ്പിച്ചിട്ടുള്ളത്. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് ഏപ്രിലിലെ കണക്കിൽ പ്രതിഫലിച്ചത്.

കേരളത്തിലെ വിലക്കയറ്റം മാർച്ചിൽ 4.84% ആയിരുന്നത് ഏപ്രിലിൽ 5.33% ആയി കൂടി. നഗരമേഖലകളിലെ വിലക്കയറ്റം 5.1%, ഗ്രാമങ്ങളിലേത് 5.42%.

വില കൂടിയതും കുറഞ്ഞതും: (മാർച്ച് മാസത്തെ അപേക്ഷിച്ചുള്ള വ്യത്യാസം രാജ്യമാകെ)

കുറഞ്ഞത്: ധാന്യങ്ങൾ, പാലും പാൽ ഉൽപന്നങ്ങളും, പയറുവർഗങ്ങൾ, പഞ്ചസാരയും പലഹാരങ്ങളും, സുഗന്ധ വ്യജ്ഞനങ്ങൾ, ലഹരി ഇല്ലാത്ത പാനീയങ്ങൾ, പുകയിലയും പാൻ ഉൽപന്നങ്ങളും, തുണിത്തരങ്ങൾ, ചെരിപ്പ് ,മുട്ട, പച്ചക്കറി

കൂടിയത്: മത്സ്യവും മാംസവും, പഴങ്ങൾ

X
Top