ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’

വ്യാവസായിക ഉത്പാദനത്തിൽ തളർച്ച

കൊച്ചി: ഒക്ടോബറിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക(ഐഐപി) പതിനാല് മാസത്തെ ഏറ്റവും താഴ്ന്ന തലമായ 0.4 ശതമാനത്തിലെത്തി. ദസറയും ദീപാവലിയും അടക്കമുള്ള ഉത്സവകാലത്ത് ഫാക്ടറികളുടെ പ്രവർത്തനം തടസപ്പെട്ടതാണ് വ്യാവസായിക മേഖലയിൽ തളർച്ച സൃഷ്‌ടിച്ചത്. സെപ്തംബറിൽ ഐഐപിയിൽ നാല് ശതമാനം വളർച്ച നേടിയിരുന്നു.

കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളനുസരിച്ച് പശ്ചാത്തല വികസനം, നിർമ്മാണ സാമഗ്രികൾ എന്നീ മേഖലയിലെ ഉത്പാദന വർദ്ധന 7.1 ശതമാനമാണ്. കാപ്പിറ്റൽ ഗുഡ്‌സുകളുടെ ഉത്പാദനം 2.4 ശതമാനം ഉയർന്നു. പ്രാഥമിക ഉത്പന്നങ്ങളിൽ 0.6 ശതമാനവും കൺസ്യൂമർ ഡ്യൂറബിൾസിൽ 0.5 ശതമാനവും ഉത്പാദന ഇടിവുണ്ടായി. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ വ്യാവസായിക ഉത്പാദനത്തിൽ 2.7 ശതമാനം വർദ്ധനയുണ്ട്.

X
Top