
മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരി ചൊവ്വാഴ്ച ഉയര്‍ന്നു. 0.59 ശതമാനം നേട്ടത്തില്‍ 806.75 രൂപയിലാണ് സ്റ്റോക്കുള്ളത്. ഒരു ഘട്ടത്തില്‍ ഓഹരി 2 ശതമാനം ഉയര്‍ന്നിരുന്നു.
684 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 68 ശതമാനം ഇടിവാണ്. വായ്പയിലെ കുറവും കിട്ടാകടങ്ങളുടെ ഉയര്‍ച്ചയുമാണ് നേട്ടങ്ങള്‍ കുറച്ചത്.
നെറ്റ് പലിശ വരുമാനം 14 ശതമാനം ഇടിഞ്ഞ് 4640 കോടി രൂപയിലെത്തി. നേരത്തെ ബ്രോക്കറേജുകള്‍ക്കിടയില്‍ നടത്തിയ പോളില്‍ 4279 കോടി അറ്റ പലിശവരുമാനമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
ബ്രോക്കറേജ് സ്ഥാപനം മക്വാറി 650 രൂപ ലക്ഷ്യവിലയില്‍ അണ്ടര്‍പെര്‍ഫോം റേറ്റിംഗാണ് ഓഹരിയ്ക്ക് നല്‍കുന്നത്. സിറ്റി 765 രൂപ ലക്ഷ്യവിലയില്‍ ഓഹരി വില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
സിഎല്‍എസ്എ 725 രൂപ ലക്ഷ്യവിലയില്‍ ഹോള്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ ബേര്‍ണ്‍സ്റ്റീന്‍ 1000 രൂപ ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് നല്‍കുന്നത്.