ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

മികച്ച പ്രകടനവുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ന്യൂഡല്‍ഹി: സെപ്തംബര്‍ പാദത്തിലെ മികച്ച വായ്പാ,നിക്ഷേപ വളര്‍ച്ച ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളെ ഉയര്‍ത്തി. 5 ശതമാനം നേട്ടത്തില്‍ 1210 രൂപയിലാണ് സ്റ്റോക്കുള്ളത്. രണ്ടാം പാദത്തില്‍ 18 ശതമാനത്തിന്റെ വായ്പാ വളര്‍ച്ചയുണ്ടായതായി ബാങ്ക് അറിയിച്ചിരുന്നു.

തുടര്‍ച്ചയായുള്ള ഉയര്‍ച്ച 5 ശതമാനമാണ്. മുന്‍ വര്‍ഷത്തെ പാദത്തിലെ 2,20,808 കോടി രൂപയില്‍ നിന്നും നിക്ഷേപം 2,59,647 കോടി രൂപയായാണ് മെച്ചപ്പെട്ടത്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 4 ശതമാനത്തിന്റെ നേട്ടം. ചെറുകിട ബിസിനസ്സ് ഉപഭോക്താക്കളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ 1,29,895 കോടി രൂപയായെന്ന് കമ്പനി റെഗുലേറ്ററി ഫലയിംഗില്‍ പറയുന്നു. ജൂണ്‍ 30 വരെ 1,24,102 കോടി രൂപയായിരുന്നു ഇത്.

കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അനുപാതമായ സിഎഎസ്എ റേഷ്യോ 42.4: 42:1 ആയി ഉയര്‍ന്നു. വായ്പാ വളര്‍ച്ച മെച്ചപ്പെടുത്താനായത് ഭാവിയിലും തുടരും. ഇത് മാര്‍ജിനുകളെ പിന്തുണയ്ക്കും, മോതിലാല്‍ ഓസ്വാള്‍ നിരീക്ഷിച്ചു.

ചെറുകിട നിക്ഷേപങ്ങളിലെ വര്‍ധന, ആസ്തി ഗുണമേന്മ എന്നിവശുഭ സൂചകങ്ങളാണെന്നും ബ്രോക്കറേജ് വിലയിരുത്തി.

X
Top