അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇൻഡസ്ഇൻഡ് ബാങ്കിന് 1,787 കോടിയുടെ മികച്ച ലാഭം

മുംബൈ: ഇൻഡസ്ഇൻഡ് ബാങ്കിന്റെ 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ അറ്റാദായം 60.4 ശതമാനം വർധിച്ച് 1,787 കോടിയായി കുത്തനെ ഉയർന്നു. ഈ പാദത്തിലെ അറ്റ പലിശ വരുമാനം ഏകദേശം 18 ശതമാനം ഉയർന്ന് 4,302 കോടി രൂപയായി.

ത്രൈമാസത്തിലെ പ്രൊവിഷനുകൾ കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1,250 കോടി രൂപയിൽ നിന്ന് 33 ശതമാനം ഇടിഞ്ഞ് 1,141 കോടി രൂപയായി കുറഞ്ഞു. ഈ പാദത്തിൽ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മുമ്പുള്ള 2.35% ൽ നിന്ന് 2.11% ആയി കുറഞ്ഞതോടെ സ്വകാര്യമേഖല വായ്പാദാതാവിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു.

സമാനമായി അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം ഒരു പാദത്തിന് മുമ്പുള്ള 0.67% ൽ നിന്ന് 0.61% ആയി കുറഞ്ഞു. ത്രൈമാസത്തിലെ പ്രവർത്തന ലാഭം 3,519 കോടി രൂപയാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സാമ്പത്തിക സേവന ദാതാവാണ്‌ ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡ്. വാണിജ്യ, ഇലക്ട്രോണിക് ബാങ്കിംഗ് ഉൽപ്പന്നങ്ങളും സേവനങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

X
Top