ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

എക്‌സ്‌പെരിയോണിന്റെ ഓഹരികള്‍ ഏറ്റെടുത്ത് ഇൻഡിയം

ചെന്നൈ: ആഗോള ഉത്പന്ന എൻജിനിയറിംഗ് സേവന കമ്പനിയായ എക്സ്പെരിയോണിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിനായുള്ള കരാറില്‍ ഒപ്പുവച്ച്‌ ആർട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് അധിഷ്ഠിത ഡിജിറ്റല്‍ എൻജിനിയറിംഗ് കമ്പനിയായ ഇഡിയം.

ലോകത്തിലെ പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായ ഇക്യുടിയുടെ പിന്തുണയുള്ള സ്ഥാപനമാണ് ഇഡിയം. വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് എക്സ്പെരിയോണിന്റെ മുഖ്യ ഉപഭോക്താക്കള്‍.

“ഇൻഡിയത്തിന്റെയും എക്‌സ്‌പെരിയോണിന്റെയും സമന്വയം ഉപഭോക്താക്കള്‍ക്ക് മികച്ച ഡിജിറ്റല്‍, പ്രൊഡക്‌ട് എൻജിനിയറിംഗ് സൊല്യൂഷനുകള്‍ നല്‍കാനുള്ള ഞങ്ങളുടെ കഴിവ് വർദ്ധിപ്പിക്കും.

നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളുമൊത്ത് ഒന്നിലേറെ പുത്തൻ അവസരങ്ങള്‍ തുറക്കാനാകുമെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. അടുത്ത സാമ്പത്തിക വർഷം 150 ദശലക്ഷം ഡോള‌ർ വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

ഇൻഡിയം സി.ഇ.ഒയും സഹസ്ഥാപകനുമായ രാം സുകുമാർ പറഞ്ഞു. ഇക്യുടി-ഇൻഡിയം കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എക്‌സ്‌പിരിയോണ്‍ ടെക്‌നോളജീസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ബിനു ജേക്കബ് പറഞ്ഞു.

X
Top