പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

കണ്ണൂർ ടു ഫുജൈറ പ്രതിദിന സർവീസുമായി ഇൻഡിഗോ

യുഎഇയുടെ സുന്ദരനഗരമായ ഫുജൈറയിലേക്ക് കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രതിദിന സർവീസുമായി ഇൻഡിഗോ.

ഫുജൈറ ഇന്റർനാഷണൽ എയർപോർട്ട് അധികൃതരാണ് ഇൻഡിഗോയുമായി സഹകരിച്ച് സർവീസുകൾക്ക് തുടക്കമിടുന്നതായി പ്രഖ്യാപിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. മെയ് 15 മുതലാണ് സർവീസുകൾ ആരംഭിക്കുക.

മുംബൈ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരിൽ നിന്നും വിനോദസ‍ഞ്ചാരികളിൽ നിന്നും മികച്ച ഡിമാൻഡ് ലഭിക്കുന്ന പശ്ചാത്തലത്തിലാണ് സഹകരണം.

പ്രകൃതിഭംഗിയാൽ ശ്രദ്ധേയമായ നാടാണ് ഫുജൈറ. ഇൻഡിഗോയ്ക്ക് സർവീസുള്ള 41-ാം വിദേശ നഗരമാവുക കൂടിയാണ് ഫുജൈറ.

യുഎഇയിൽ അബുദാബി, ദുബായ്, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിലേക്ക് നിലവിൽ ഇൻഡിഗോയ്ക്ക് സർവീസുകളുണ്ട്.

X
Top