ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ഇൻഡിഗോയ്ക്ക് 238 കോടി രൂപയുടെ നഷ്ടം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായ ഇൻഡിഗോ നടപ്പുസാമ്പത്തിക വർഷത്തിൽ ജൂണിൽ അവസാനിച്ച പാദത്തിൽ 238 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.
ഇന്ധനവിലയിലെ വർധന, വിദേശനാണ്യ വിനിമയത്തിലെ നഷ്ടം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എന്നിവയാണ് തിരിച്ചടിയായത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2176 കോടി രൂപ ലാഭമായിരുന്നു.

പ്രവർത്തന വരുമാനം മുൻവർഷത്തെ 20,496 കോടി രൂപയിൽ നിന്ന് 20% വർധിച്ച് 24,584 കോടി രൂപയായി. എന്നാൽ, ഇതേ കാലയളവിൽ വരുമാന വളർച്ചയേക്കാൾ ചെലവുകൾ ഉയർന്നു. കന്പനിയുടെ ആകെ ചെലവുകൾ മുൻവർഷത്തെ 19,232 കോടിയിൽ നിന്ന് 34 ശതമാനം വർധിച്ച് 25,853 കോടി രൂപയായി.

ഏവിയേഷൻ ടർബൈൻ ഫ്യുവലിനായുള്ള ചെലവ് വൻ തോതിൽ വർധിച്ചതാണ് ഇൻഡിഗോയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ വർഷത്തെ 5833 കോടി രൂപയിൽനിന്ന് 10,833 കോടി രൂപയായി ഇന്ധനച്ചെലവ്. വിമാനങ്ങളുടെ അറ്റകുറ്റപ്പണി, മെയിന്‍റനൻസ് എന്നിവ മുൻവർഷത്തെ അപേക്ഷിച്ച് 13.9 ശതമാനം വർധിച്ച് 3498 കോടി രൂപയായി.

X
Top