ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

നഷ്ടം നികത്തി സൂചികകള്‍, നിഫ്റ്റി 17,500 ന് മുകളില്‍

മുംബൈ: തുടക്കത്തിലെ നഷ്ടം നികത്തി ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 247.88 പോയിന്റ് (0.42 ശതമാനം) ഉയരത്തില്‍ 59021.75 ലെവലിലും നിഫ്റ്റി 86 പോയന്റ് (0.49 ശതമാനം) ഉയര്‍ന്ന് 17576.70 ലെവലിലുമാണുള്ളത്. മൊത്തം 2021 ഓഹരികള്‍ മുന്നേറുമ്പോള്‍ 830 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

121 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിന്‍സര്‍വ്, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ എന്നിവയാണ് നിഫ്റ്റിയിലല്‍ മികച്ച് നില്‍ക്കുന്നത്. ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ എന്നിവ ബിഎസ്ഇയില്‍ മികവ് പ്രകടിപ്പിക്കുന്നു.

വാഹനം, ലോഹം എന്നിവ 1 ശതമാനം ഉയര്‍ന്നപ്പോള്‍ വിവര സാങ്കേതിക വിദ്യ 1 ശതമാനം ദുര്‍ബലമായി.

X
Top