Alt Image
കാർഗോ നീക്കത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം ◆ സേവന മേഖലയില്‍ നാല് മാസത്തെ ഏറ്റവും വേഗതയേറിയ വളര്‍ച്ച ◆ ചരക്ക് കയറ്റുമതിയിൽ പുതുചരിത്രമെഴുതി ഇന്ത്യ ◆ 118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆

മൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) പണപ്പെരുപ്പം ഓഗസ്റ്റില്‍  0.52 ശതമാനമായി. മുന്‍വര്‍ഷത്തിലിത് -0.58 ശതമാനമായിരുന്നു. കഴിഞ്ഞമാസത്തെ മൊത്തവില സൂചിക പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതിലാണ്. റോയിട്ടേഴ്‌സ് നടത്തിയ പോളില്‍ 0.3 ശതമാനമായിരുന്നു അനുമാനം.

ഭക്ഷ്യവിലയിലും ലോഹ,ലോഹേതര ധാതു ഉത്പന്നങ്ങള്‍, ഗതാഗത ഉത്പന്നങ്ങള്‍, എന്നിവയുടെ വിലയിലുമുണ്ടായ വര്‍ദ്ധനവാണ് മൊത്തം ഡബ്ല്യുപിഐ പണപ്പെരുപ്പമുയര്‍ത്തിയത്.

മൊത്തവില ഭക്ഷ്യ പണപ്പെരുപ്പം 021 ശതമാനവും ക്രൂഡ് പെട്രോളിയം, പ്രകൃതിദത്ത വാതക പണപ്പെരുപ്പം 9.87 ശതമാനവും പ്രാഥമിക വസ്തു പണപ്പെരുപ്പം -2.10 ശതമാനവും ഉത്പന്ന വില 2.55 ശതമാനവുമായപ്പോള്‍ ഇന്ധനം, ഊര്‍ജ്ജ വിലകള്‍ -3.17 ശതമാനമായി ഇടിഞ്ഞു.

ഓഗസ്റ്റിലെ ചില്ലറ പണപ്പെരുപ്പം  2.07 ശതമാനമായി.

X
Top